ബെംഗളൂരു ശാഖ 2020 ഫെബ്രുവരി മാസ യോഗം

ബെംഗളൂരു ശാഖയുടെ ഈ മാസത്തെ യോഗവും പുൽവ്വാമയിൽ ജീവൻ ബലിയർപ്പിച്ച ധീരജവാന്മാരുടെ അനുസ്മരണയോഗവും ഒന്നിച്ച്കൊണ്ട്, 2020 ഫെബ്രുവരി 16-ന്, ഞായറാഴ്ച 10 മണിക്ക്, ശ്രീ രഘുവിന്റെ (ഉഷസ്സ്) അപാർട്ട്മെൻറ്റിൽ (ഹൂഡിയിലെ ഗോപാലൻ ഗ്രാൻഡ്യൂർ) വച്ച് പ്രസിഡണ്ട് ശ്രീ ദിനേശ് പിഷാരോടിയുടെ അധ്യക്ഷതയിൽ നടത്തി.

കുമാർ ആമോഖ് രഘുവിന്റെ ഈശ്വരപ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. ശ്രീ വേണുഗോപാൽ പനങ്ങാട്ടുകര ഭദ്രദീപം തെളിച്ച് യോഗം ഉദ്‌ഘാടനം ചെയ്തു.

തുടർന്ന് ശ്രീ രഘു ഉഷസ്സ് എല്ലാവരെയും യോഗത്തിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്തു. യോഗത്തിൽ ഈ അടുത്തകാലത്ത് നമ്മെ വിട്ട് പിരിഞ്ഞ സമുദായഅംഗങ്ങളുടെ ആത്മാക്കൾക്ക് വേണ്ടി പ്രാർത്ഥിച്ചു.

എല്ലാ അംഗങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ട്, മാർച്ചിൽ നടത്താമെന്ന് കരുതിയ വാർഷികയോഗം, 2020 ഏപ്രിൽ മാസം 5-ന് ആവാമെന്ന് സദസ്സിൽ തീരുമാനിച്ചു. ഇത് കൂടുതൽ അംഗങ്ങൾ പങ്കെടുക്കുന്നതിന് സഹായിക്കുമെന്നതിനാലാണ്. വാർഷികയോഗത്തിൽ കുട്ടികളെയും മുതിർന്നവരെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള വിവിധ കലാപരിപാടികൾ ആസൂത്രണം ചെയ്യാൻ ഈ പറയുന്ന അംഗങ്ങളെ (ശ്രീ രാജഗോപാൽ, ശ്രീ രഘു ഉഷസ്സ്, ശ്രീ നന്ദകുമാർ, ശ്രീ മഹേഷ്, ശ്രീ അനിൽ, ശ്രീമതി ദീപ, ശ്രീമതി രാധിക) ഉത്തരവാദിത്വം ഏൽപ്പിച്ചു. കൂടാതെ കലാപരിപാടികൾ ആസൂത്രണം ചെയ്ത് സഹകരിക്കാൻ താല്പര്യം ഉള്ള മറ്റ് അംഗങ്ങൾ സെക്രട്ടറിയെ സമീപിക്കേണ്ടതാണ് എന്നും യോഗത്തിൽ സൂചിപ്പിച്ചു.

സമാജത്തിന്റെ രജിസ്ട്രേഷൻ പുതുക്കലുമായി ഉള്ള നടപടികൾ ഉടനെ തന്നെ പൂർത്തിയാകുമെന്ന് പ്രസിഡണ്ട് എല്ലാവരെയും അറിയിച്ചു.

ലഘുവായ ചായസൽക്കാര ശേഷം സെക്രട്ടറി നന്ദിപ്രകടിപ്പിച്ചുകൊണ്ട് സദസ്സ് തൽക്കാലം പിരിഞ്ഞു.

സെക്രട്ടറി

0

Leave a Reply

Your email address will not be published. Required fields are marked *