Panchari Trolls

1+

പഞ്ചാരി ട്രോളുകൾ


അമ്മാമനും മരുമോനും

പോയി നോക്കാം
————————
മരുമകൻ :- ഇക്കൊല്ലത്തെ പൂരം എന്നാണമ്മാമാ ?
അമ്മാമൻ :- മറിച്ച് നോക്കൂ കുട്ടാ ….., താനേയൊന്നും മറിയില്ല . ഉണ്ടാവാതിരിക്കില്ല .
ഏപ്രിൽ അല്ലെങ്കിൽ മെയ് ….
മരുമകൻ :- ആ … കണ്ടൂ , ഇക്കൊല്ലം മെയ് രണ്ട് ശനിയാഴ്ചയാണ് ആ മഹത്തായ ,
ആകർഷണീയമായ , സാംസ്കാരികാഘോഷം .
അമ്മാമൻ :- അതെ . മാമലനാടിന്റെ ഹൃദയമെന്ന് വിശേഷിപ്പിക്കാവുന്ന തൃശ്ശിവപേരൂർ
എന്ന ശക്തൻ തമ്പുരാന്റെ തട്ടകമായ തൃശൂർ . ഘടകപൂരങ്ങൾ എട്ടെണ്ണം
എഴുന്നള്ളിച്ച് വടക്കുംനാഥന്റെ തിരുമുറ്റത്തുതിർത്തുന്ന ദൃശ്യ ശ്രവ്യ മണി
മുത്തുകൾ കോർത്ത് ഒരു പൂരാഘോഷം – മഹോത്സവം .
അത് തൃശ്ശിവപേരൂരിന് സ്വന്തം .
മരുമകൻ :- ഇനിയും നാലഞ്ചു മാസങ്ങൾ കഴിയണം .
അമ്മാമൻ : അതേലോ ! എന്നാൽ അതിനു മുൻപ് പുതുവർഷ പുലരിയ്ക്കു സ്വാഗതം .
തൃശൂരിലെ അഞ്ച് ഘടകശാഖകൾ ചേർന്ന് വടക്കുംനാഥ നഗരിയിൽ ഒരു
പഞ്ചാരി ഒരുക്കുന്നുണ്ടല്ലോ ! ഇവിടങ്ങളിൽ നിന്ന് കലകൾ എഴുന്നള്ളി വന്ന്
ഒരുക്കുന്ന – കണ്ണിനും കാതിനും ഇമ്പവും കുളിർമയുമാർന്ന – പഞ്ചാരിമേളം .
മരുമകൻ :- ഒന്നുകൂടി വ്യക്തമാക്കൂ . ഇതേത് ആഘോഷമാണമ്മാമാ ?
അമ്മാമൻ :-ലോകമെമ്പാടുമുള്ള പിഷാരകലാകാരന്മാർക്ക് പോലും തിരശ്ശീലകളിലും
ഉച്ചഭാഷിണികളിലും പ്രത്യക്ഷപ്പെടാനവസരങ്ങൾ വിതറുന്ന ‘ തുളസീദള
സൗഹൃദം . ‘ കലയുടെ മാസ്മരിക ലോകത്ത് അലിഞ്ഞ് അറിഞ്ഞാടിയ
ബാബുവേട്ടന്റെയും , നൂറ്റെട്ടു വർഷക്കാലം സംസ്കൃതത്തേയും
സമുദായത്തേയും വാരിപ്പുണർന്ന മഹാനുഭാവൻ അച്ചുമാമന്റെയും
മൺമറഞ്ഞുപോയ മറ്റനേകം പിഷാര സമുദായ പ്രതിഭാശാലികളുടെയും
ആത്മാക്കൾക്ക് ആദരാഞ്ജലികളർപ്പിച്ച് അരങ്ങുണർത്തുന്ന പഞ്ചാരി !!
ഈ വർഷാവസാന ഡിസംബറിലെ ഇരുപത്തിയെട്ടിന് ശനിയാഴ്ച്ച പ്രഭാതം
മുതൽ പ്രദോഷം വരെ ………..
മരുമകൻ :- ഇനി വെറും രണ്ടാഴ്ചത്തെ കാത്തിരിപ്പ് . കാണണം , കേൾക്കണം തീർച്ച .
അമ്മാമൻ : കുട്ടൻ അന്ന് എന്നേം കൊണ്ടുപോണം ട്ടോ !
മരുമകൻ :- പിന്നല്ലാതെ ! നമുക്കൊരുമിയ്ക്കാം . പിഷാരടി സമാജത്തിന്റെ ഈ ഒരു
മാതൃകാ കൂട്ടായ്മയിൽ നമുക്കും പങ്കാളികളാകാം

വിജയൻ ചെറുകര


മുത്തച്ഛനും മോളൂട്ടിയും.

മോളൂട്ടി: മുത്തശ്ശാ, പഞ്ചാരിടെ ഒരുക്കം ഒക്കെ ആയോ…

മുത്തച്ഛൻ : പിന്നേ.. പഞ്ചാരിടെ കൊടി ഉയർന്നു കഴിഞ്ഞില്ലേ. നമ്മടെ തൃശൂർ ആസ്ഥാനത്ത്..

ദേ.. ഇപ്പൊ തീം സോങ്ങും തയ്യാറായി. ഇനി കുട്ട്യോളൊക്കെ ഉഷാറാവേ വേണ്ടൂ..

മോളൂട്ടി: ഞാൻ റെഡി മുത്തശ്ശാ.. പ്രാക്ടീസ് തൊടങ്ങിക്കഴിഞ്ഞു..

മുത്തച്ഛൻ : കുട്ട്യോളെ, ഇത് നിങ്ങടെ പൂരാ.. രണ്ടാം തൃശൂർ പൂരം.. ഉഷാറാക്കണം.. പൊളിക്കണം


മുത്തച്ഛൻ: മോളൂട്ടി അറിഞ്ഞോ, ഡിസംബറിൽ പഞ്ചാരി ണ്ടത്രേ..

മോളൂട്ടി: അയ്യോ… ഈ മുത്തശ്ശന് ഒന്നും അറിയില്യ… 1000 പേരുടെ പഞ്ചാരി മേളം കഴിഞ്ഞു.

മുത്തച്ഛൻ : അതല്ല മോളൂട്ടി.. ഇത് നമ്മടെ ഉത്സവല്ലേ, നമ്മള് ഷാരടിമാര്ടെ തൃശ്ശൂർ ജില്ലാ കലോത്സവം… പഞ്ചാരി… ഈ ഡിസംബർ… 28ന്.. തൃശൂര്.

മോളൂട്ടി: മുത്തശ്ശൻ എവടന്നാ ഇതൊക്കെ അറിഞ്ഞത്..

മുത്തച്ഛൻ : നമ്മടെ വെബ് സൈറ്റില് ണ്ടല്ലോ വാർത്ത..

മോളൂട്ടി: അത് നന്നായി… ഡിസംബർ വെക്കേഷനിലാ?.. പാട്ടും ഡാൻസും  ഒക്കെ ഉണ്ടാകുമോ?

മുത്തച്ഛൻ :  പിന്നല്ലാതെ.. കൊടിയേറ്റം ഇപ്പൊ കഴിഞ്ഞതെ ഉള്ളൂ… മോളൂട്ടിക്ക്‌ ഒരു പാട്ട് പാടിക്കൂടെ…

മോളൂട്ടി: പിന്നെന്താ… പാടാലോ മുത്തശ്ശാ..

മുത്തച്ഛൻ : ശരി.. മുത്തച്ഛൻ പറയാട്ടോ… രാജനോട്… പാടാൻ റെഡി ആയിക്കോളൂ…

പഞ്ചാരിയെക്കുറിച്ചുള്ള ഇത്തരം ക്രിയേറ്റിവ് ടീസർ/ ട്രോളുകൾ നിങ്ങൾക്കുമയക്കാം. 73044 70733 എന്ന നമ്പറിലേക്ക് വാട്ട്സ് ആപ് ചെയ്യുകLeave a Reply

Your email address will not be published. Required fields are marked *