കലാമണ്ഡലം വാസുപിഷാരടിക്ക് മണ്ണാറശാല ശ്രീനാഗരാജപുരസ്‌കാരം

-മുരളി മാന്നനൂർ

എട്ടാമത് മണ്ണാറശാല ശ്രീനാഗരാജപുരസ്‌കാരങ്ങൾക്ക് കലാമണ്ഡലം വാസുപിഷാരടി, പി.കെ. നാരായണൻ നമ്പ്യാർ, പി.ആർ. കുമാരകേരള വർമ, നിർമലപണിക്കർ എന്നിവർ അർഹരായി.

വാദ്യം, ഗീതം, നാട്യം, നൃത്തം എന്നീ മേഖലകളിലെ സമഗ്രസംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം നിർണയം. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും ഉൾപ്പെടുന്ന പുരസ്‌കാരം മണ്ണാറശാല ആയില്യം മഹോത്സവത്തിന്റെ ആദ്യദിനമായ ഒക്ടോബർ 21 ന് പുണർതം നാളിൽ വൈകിട്ട് ക്ഷേത്രത്തിൽ നടക്കുന്ന പ്രത്യേക സമ്മേളനത്തിൽ സമർപ്പിക്കും.

കലാമണ്ഡലത്തിൽ നിന്നും വേഷവിഭാഗം മേധാവിയായി വിരമിച്ച വാസുപിഷാരടി പാലക്കാട് ജില്ലയിലെ കോങ്ങാട് സ്വദേശിയാണ്. കഥകളിയിൽ കുഞ്ചുനായർ ശൈലിയുടെ ഉപജ്ഞാതാവും പദ്മശ്രി വാഴേങ്കട കുഞ്ചുനായരുടെ ശിക്ഷ്യര്യൽ പ്രഥമഗണനീയനുമാണ്. പച്ച, കത്തി, മിനുക്ക് തുടങ്ങിയ പ്രധാന വേഷവിഭാഗങ്ങളെല്ലാം കൈകാര്യംചെയ്യുന്നതിൽ അസാധാരണമായ നൈപുണ്യമാണ് അദ്ദേഹത്തിനുള്ളത്. പുണ്യകവധം, ശാകുന്തളം, രാവണപുത്രി, കൃഷ്ണലീല, അംഗരാജാഭിഷേകം തുടങ്ങിയ പുതിയ ആട്ടക്കഥകൾ സംവിധാനം ചെയ്തിട്ടുണ്ട്. ജനനം- 1943 ഓഗസ്റ്റ് 15.

കൂടുതലറിയാൻ അദ്ദേഹത്തിൻറെ പേജ് വായിക്കുക

2 thoughts on “കലാമണ്ഡലം വാസുപിഷാരടിക്ക് മണ്ണാറശാല ശ്രീനാഗരാജപുരസ്‌കാരം

Leave a Reply

Your email address will not be published. Required fields are marked *