അച്ഛനും മകനും ലോകസിനിമയുമായി മത്സരിക്കുന്നു

സിനിമ സംവിധായകനായ രാജൻ രാഘവൻ സംവിധാനം ചെയ്ത് മകനായ അനൂപ് രാഘവൻ ഛായാഗ്രഹണം നിർവ്വഹിച്ച വർഷം 39 എന്ന ഡോക്യൂമെന്ററി ഫിക്‌ഷൻ ഫിലിം മുംബൈയിൽ ഇപ്പോൾ നടക്കുന്ന എട്ടാമത് ഇന്ത്യൻ ചലച്ചിത്രോത്സവത്തിൽ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറു കണക്കിന് വരുന്ന എൻട്രികളിൽ നിന്നുമാണ് വർഷം 39 തെരഞ്ഞെടുക്കപ്പെട്ടത് എന്നത് വലിയ നേട്ടം തന്നെയാണ്. വിദ്യാലയം പ്രതിഭകളെത്തേടി എന്ന പരിപാടി യുടെ ഭാഗമായി സിനിമ-നാടക പ്രവർത്തകനായ സോമൻ കൊടകരയെ ആദരിക്കുന്നതിനായി വീട്ടിലെത്തിയ അദ്ധ്യാപകരും വിദ്യാർത്ഥികളും, സ്കൂൾ കാലഘട്ടത്തിലെ മറക്കാനാവാത്ത ഒരനുഭവം എന്താണ് എന്ന് ചോദിച്ചപ്പോൾ, അന്ന് പഠിക്കാൻ മറന്നു പോയ 8 വരി ഇംഗ്ലീഷ് കവിത യാണ് എന്ന് പറഞ്ഞപ്പോൾ, ഒരു … Continue reading അച്ഛനും മകനും ലോകസിനിമയുമായി മത്സരിക്കുന്നു