പഞ്ചാരി ടിക്‌ടോക്/ഡബ്മാഷ് ദ്രുതകാലം-11-12-2019

ഇന്ന്

ടിക് ടോകിലേക്ക് ഞങ്ങളുടെ അഭ്യർത്ഥന പ്രകാരം ഇതിനകം നല്ല പ്രതികരണം ലഭിച്ചു തുടങ്ങിയിരിക്കുന്നു.

ഇതിലേക്ക് വീഡിയോ അയക്കുമ്പോൾ തീർച്ചയായും പങ്കെടുത്തവരുടെ പേർ, ഷാരപ്പേര്, ശാഖ എന്നിവ നൽകിയിരിക്കണം. പ്രസ്തുത വിവരങ്ങൾ ഇല്ലാത്തവ പരിഗണിക്കുന്നതല്ല.

ഇനിയും അയക്കാത്തവർ ഉടനടി അയക്കുക. നിങ്ങളുടെ സൃഷ്ടികൾ സ്വീകരിക്കുന്ന അവസാന ദിനം ഡിസംബർ 20.

എൻട്രികൾ അയക്കേണ്ട ഫോൺ നമ്പർ

ദർശൻ 9495392369

അനൂപ് രാഘവൻ 9048613670

ഇന്നത്തെ താരങ്ങൾ

കൊളപ്പുള്ളി അമ്പാടി പിഷാരം ശ്വേത മനു (ബംഗളുരു)

 

മഹാദേവമംഗലം പിഷാരത്ത് രാജു. പത്നി രേഷ്മ രാജു. (ബംഗളുരു)


10-12-2019

ജിതിൻ ടി. ജി

 

ശാഖാഭേദമന്യേ പിഷാരോടി യുവതീ യുവാക്കളിൽ നിന്ന് പഞ്ചാരിയിലേക്ക് ഇത് പോലുള്ള ടിക്‌ടോക് സൃഷ്ടികൾ ക്ഷണിക്കുന്നു.

ഏതെങ്കിലും ശാഖകളിൽ ഉൾപ്പെട്ടിട്ടില്ലെങ്കിലും അയക്കാവുന്നതാണ്.കാരണം നമ്മുടെ യുവതയുടെ കഴിവുകൾ കണ്ടെത്തുക എന്നതാണ് പഞ്ചാരിയുടെ പ്രധാന ലക്ഷ്യം.

നിങ്ങളുടെ സെൽ ഫോണുകളിൽ റെക്കോഡ് ചെയ്ത് താഴെ കാണുന്ന ഫോൺ നമ്പറിൽ അയക്കുക.
വേഗമാകട്ടെ.

ദർശൻ 9495392369

അനൂപ് രാഘവൻ

9048613670

നാളെ ഒരു കുടുംബം ടിക്‌ടോകിൽ പങ്കെടുക്കുന്നു.


 

ഡിസംബർ28ന് നടക്കുന്ന ജില്ലാ യുവജനോത്സവം പഞ്ചാരിയോടനുബന്ധിച്ച്‌ ശാഖാഭേദമന്യേ യുവതീയുവാക്കളുടെ അഭിനയതാത്പര്യമറിയാൻ വേണ്ടി ഇന്നത്തെ ട്രെൻഡ് ആയ ടിക്‌ടോക്, മൊബൈൽ ഫോണിൽ ചെയ്തയക്കാൻ വെബ്സൈറ്റ് മുഖാന്തിരം ആവശ്യപ്പെടാൻ തീരുമാനമെടുക്കുകയും അതനുസരിച്ചു വെബ്സൈറ്റിൽ പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ എൻട്രികൾ വന്നില്ല.ഒരു പക്ഷെ ജാള്യതയോ അലസതയോ ആകാം കാരണം.

പ്രമുഖർ ചെയ്തു വെച്ചിട്ടുള്ള തികച്ചും പ്രൊഫഷണൽ സൃഷ്ടികളുടെ വെറും മൂകാഭിനയം മാത്രമെന്ന് തോന്നാമെങ്കിലും ടിക്‌ടോക് ചെയ്യുന്ന കലാകാരന്റെ/കലാകാരിയുടെ അഭിനയത്തിലുള്ള കഴിവ്, ടൈമിംഗ് തുടങ്ങിയവയൊക്കെ കണ്ടെത്താൻ ടിക്‌ടോക് വളരെ സഹായിക്കും എന്നതാണ് യാഥാർത്ഥ്യം.

നമ്മുടെ കൂട്ടത്തിൽ സിനിമയിലും ടിവിയിലും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന കുറേപ്പേരുണ്ട്.

പ്രതിഭകളെ ചൂണ്ടിക്കാണിക്കുക എന്ന ദൗത്യം പഞ്ചാരി ഏറ്റെടുക്കുന്നു.

അതുകൊണ്ട്
വീണ്ടും അഭ്യർത്ഥിക്കുന്നു.

*ശാഖാഭേദമന്യേ * യുവ കലാകാരന്മാരും കലാകാരികളും മൊബൈൽ ഫോണിൽ ടിക്‌ടോക് റെക്കാഡ് ചെയ്തു താഴെ കാണുന്ന നമ്പറുകളിൽ അയക്കുക.

നിങ്ങളുടെ സൃഷ്ടികൾ വെബ്സൈറ്റിൽ പ്രസിദ്ധികരിക്കുന്നത് കൂടാതെ ഡിസംബർ 28ന് പഞ്ചാരിയുടെ വേദി സ്‌ക്രീനിൽ പ്രദർശിപ്പിക്കുന്നതുമാണ്.

അയക്കുമ്പോൾ പിഷാരം, സ്ഥലം, ഫോൺനമ്പർ എന്നിവ ഉൾപ്പെടുത്താൻ മറക്കരുത്.

പഞ്ചാരിയുടെ ആവശ്യപ്രകാരം കുമാരി സംഗീത ആനന്ദ്, കുമാരി സാന്ദ്രാആനന്ദ് എന്നിവർ തയ്യാറാക്കിയ ടിക്‌ടോക് കാണുക.

നാളെ മറ്റൊരു യുവകലാകാരന്റെ ടിക്‌ടോക് പ്രതീക്ഷിക്കുക.

എൻട്രികൾ അയക്കേണ്ട ഫോൺ നമ്പർ

ദർശൻ 9495392369

അനൂപ് രാഘവൻ 9048613670


 

തൃശൂര്‍ ജില്ലായുവജനോല്‍സവത്തിന്‍റെ ഭാഗമായി രസകരമായ ടിക്ടോക്കുകള്‍ ക്ഷണിക്കുന്നു.

  • സമുദായത്തിലെ കഴിവുള്ള ആര്‍ക്കും ശാഖാഭേദമനൃേ പങ്കെടുക്കാം.
  • മുന്നേ റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുള്ള,സിനിമാ,കോമഡി ക്ളിപ്പുകളോ,അല്ലെങ്കില്‍ സ്വയം അഭിനയിച്ചു റെക്കോര്‍ഡ് ചെയ്തതോ ഉപയോഗിക്കാവുന്നതാണ്.
  • ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍,സഭൃമല്ലാത്ത വിഷയങ്ങള്‍,സംഭാഷണങ്ങള്‍,മറ്റുള്ളവര്‍ക്ക് വേദനയുണ്ടാക്കുന്നവ,രാഷ്ട്രീയം തുടങ്ങിയവ ഒഴിവാക്കുക.
  • ടിക്ടോക്കില്‍ മല്‍സരമില്ല.അയച്ചു തരുന്നവയില്‍ ഏറ്റവും നല്ല പ്രകടനങ്ങള്‍ ഡിസംബര്‍ 28ന് തൃശൂര്‍ യുവജനോല്‍സവവേദിയിലെ സ്ക്രീനില്‍ ഇടവേളകളില്‍ തുടര്‍ച്ചയായി പ്രദര്‍ശിപ്പിക്കുന്നതാണ്.

നിങ്ങളുടെ ടിക്ടോക്കുകള്‍ പേരും ഫോണ്‍ നമ്പറും സഹിതം താഴെ കാണുന്ന വാട്സപ്പ് നമ്പറില്‍ അയക്കുക.

ദർശൻ 9495392369 / അനൂപ് രാഘവൻ 9048613670

 

രാജന്‍ സിത്താര
കൺവീനർ
ഫോണ്‍ 9947264777

2+

One thought on “പഞ്ചാരി ടിക്‌ടോക്/ഡബ്മാഷ് ദ്രുതകാലം-11-12-2019

Leave a Reply

Your email address will not be published. Required fields are marked *