അവതരണ ഗാന രചനാ മത്സരം

പഞ്ചാരി

സമാജം തൃശൂര്‍ ജില്ലയിലെ അഞ്ചുശാഖകളായ തൃശൂര്‍, കൊടകര, ഇരിങ്ങാലക്കുട, ഗുരുവായൂര്‍, വടക്കാഞ്ചേരി എന്നിവര്‍ ചേര്‍ന്ന് 2019 ഡിസംബര്‍ 28 ശനിയാഴ്ച രാവിലെ 10 മുതല്‍ തൃശൂര്‍ ടൗണ്‍ ഭാരതീയ വിദൃാഭവന്‍ ഓഡിറ്റോറിയത്തില്‍ യുവജനോല്‍സവം നടത്തുന്നു.

യുവജനോല്‍സവത്തിന് അനുയോജൃമായ, അര്‍ത്ഥവത്തായ തീംസോംഗിനു (പ്രതിപാദ്യ ഗാനം) വേണ്ടി സമുദായത്തിലെ ഗാനരചയിതാക്കളില്‍ നിന്ന് ഗാനവരികള്‍ ക്ഷണിക്കുന്നു. ഏറ്റവും നല്ല ഗാനം റെക്കോഡ് ചെയ്ത് തീംസോംഗായി അവതരിപ്പിക്കുന്നതും ഗാനരചയിതാവിന് സമ്മാനം നല്‍കുന്നതുമായിരിക്കും.

നിബന്ധനകള്‍

  • സമുദായത്തിലെ ഏതു ശാഖയിലെയും ആര്‍ക്കും പങ്കെടുക്കാം.
  • പല്ലവി, അനുപല്ലവി എന്ന രീതിയില്‍ 8 വരിയാണ് പ്രതീക്ഷിക്കുന്നത്. 12 വരിയായാലും പ്രശ്നമില്ല. പക്ഷെ ചിലപ്പോള്‍ 8 വരി മാത്രമായിരിക്കും ഉപയോഗിക്കുക.
  • യുവജനങ്ങള്‍ നാളെയുടെ പ്രതീക്ഷകളാണ്. യുവതയുടെ പ്രതിഭകളെ അഭിനന്ദിക്കുന്നതും ഇനിയും ഉയരാനുമുള്ള ആഹ്വാനങ്ങള്‍ ഉള്‍ക്കൊള്ളുന്നതും, പഞ്ചാരി എന്ന വാക്ക് സമര്‍ത്ഥമായി ചേര്‍ത്തിരിക്കേണ്ടതുമാണ്. യുവതയില്‍ ആവേശം ജനിപ്പിക്കാന്‍ സാധിപ്പിക്കുന്ന വരികള്‍ ആവണം.

രചനകള്‍ വാട്സപ്പില്‍(പറ്റുമെങ്കിൽ മലയാളത്തിൽ ടൈപ് ചെയ്ത് ) ലഭിക്കേണ്ട അവസാനദിവസം നവംബര്‍ 16 ശനിയാഴ്ച വൈകീട്ട് അഞ്ചുവരെ.

ഗാനരചനകള്‍ അയക്കേണ്ട വാട്സപ്പ് നമ്പര്‍.

രാജന്‍ സിത്താര
9947264777

1+

Leave a Reply

Your email address will not be published. Required fields are marked *