തബലിസ്റ്റ് ശശിധരൻ

– ടി പി ശശികുമാർ

 

 

കലാവിഭാഗം കൺവീനർ എന്ന പദം അലങ്കരിക്കാൻ ഒരു കലാകാരനേക്കാൾ യോഗ്യനാരുണ്ട്?

അതെ പിഷാരോടി സമാജം മുംബൈ ശാഖയുടെ കലാവിഭാഗത്തിൻറെ ചുമതല ഈ കലാകാരൻറെ കൈകളിൽ ഭദ്രം.

വട്ടേനാട്ട് പിഷാരത്ത് ശശിധരൻ ആണ് മേൽപറഞ്ഞ കലാകാരൻ. പഠന കാലത്ത് തന്നെ തന്നിലെ കഴിവ് തിരിച്ചറിഞ്ഞ ശ്രീ ശശിധരൻ മുംബൈ, ഡോംബിവിലിയിൽ എത്തിയപ്പോഴാണ് തൻറെ കലാ വാസനയെ ഊട്ടി വളർത്താൻ പറ്റിയൊരു ഗുരുവിനെ കണ്ടെത്തിയത്.

ഫാറൂഖാബാദ് ഖരാനകാരനായ പണ്ഡിറ്റ് സദാശിവ് പവാറിൽ നിന്നും ഹിന്ദുസ്ഥാനി തബല വാദനത്തിൽ അദ്ദേഹം തന്റെ ഗുരുവിനെ കണ്ടെത്തി.

തുടർന്ന് പ്രസിദ്ധ സംഗീതജ്ഞനായ ഡോ. ഓമനക്കുട്ടൻ നായരുമായുള്ള സൗഹൃദത്തിൽ അദ്ദേഹത്തോടൊപ്പം പല വേദികളിലും തബലയിലും ഘടത്തിലും അദ്ദേഹത്തിൻറെ സെമി ക്ലാസിക് കച്ചേരികളിൽ സ്ഥിരസാന്നിദ്ധ്യമായി.

കൂടാതെ നല്ലൊരു സംഘാടകൻ കൂടിയായ ശശിധരൻ നാദോപാസന മുംബൈ എന്ന സംഘടനയുടെ അമരക്കാരൻ കൂടിയാണ്. നാദോപാസന കഴിഞ്ഞ 17 വർഷമായി ഫെബ്രുവരിയിൽ ത്യാഗരാജോത്സവവും അതോടനുബന്ധിച്ച് പ്രസിദ്ധ വിദ്വാൻമാരുടെ സംഗീതക്കച്ചേരികളും അവതരിപ്പിച്ചു വരുന്നു.

ഡോ. ഓമനക്കുട്ടൻ നായരുടെ 29-10-19 നു ഡോംബിവിലി ഈസ്റ്റിലുള്ള സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ സ്കന്ദ ഷഷ്ഠിയോടനുബന്ധിച്ച് നടന്ന സംഗീത കച്ചേരിയിൽ നിന്നുമുള്ള ദൃശ്യങ്ങളാണ് ഇവിടെ കൊടുത്തിരിക്കുന്നത്.

മറ്റു കലാകാരന്മാർ: മൃദംഗം-ആർ ശക്തിധരൻ, മുഖർശംഖ്- കോങ്ങാട് പ്രസാദ്, വയലിൻ- പരമേശ്വരൻ

ശ്രീമതി കുണ്ടൂർ പിഷാരത്ത് മിനിയാണ് സഹധർമ്മിണി.
മക്കൾ: അശ്വതി വിഷ്ണു, അഖിൽ പിഷാരോടി

Posted by Sasikumar Puthanpisharam on Tuesday, October 29, 2019

0

2 thoughts on “തബലിസ്റ്റ് ശശിധരൻ

  1. തബലിസ്റ്റ് ശശിക്ക് എല്ലാ അനുഗ്രഹ ആശിസ്സുകളും നേരുന്നു

    0

Leave a Reply

Your email address will not be published. Required fields are marked *