ഗായികയെ കണ്ടെത്തി

– Gopan Pazhuvil, Editor Thulaseedalam

പ്രസിദ്ധ സംഗീത സംവിധായകനായ ശ്രീ പ്രതാപ് സിംഗിന്‍റെ മേല്‍നോട്ടത്തില്‍ ഡോ.ദീപാലക്ഷ്മി സംഗീതം ചെയ്ത് ഖാദര്‍ പട്ടേപ്പാടം രചിച്ച ഒരു ലളിതഗാനം ആലപിക്കാന്‍ പുതിയ ഗായികമാരെ കണ്ടെത്തുന്നതിനായി വെബ്‌സൈറ്റ്, ഫെയ്സ്ബുക്, വാട്സപ്പ് ഗ്രൂപ്പുകളില്‍ അവര്‍ പരസൃം ചെയ്യുകയും മാതൃകയായി ഗാനമിടുകയും ചെയ്തിരുന്നു. നമ്മുടെ വെബ്‌സൈറ്റിലും അവ ചേര്‍ത്തു. നമ്മുടെ കുറച്ചു പേര്‍ ശബ്ദങ്ങള്‍ അയച്ച് സഹകരിക്കുകയും ചെയ്തിരുന്നു.

ലോകത്തിലെവിടെയോ നിന്നൊക്കെയായി 22 പേര്‍ പാടി ശബ്ദമയച്ചു കൊടുത്തു. അവയില്‍ നിന്ന് ശ്രീ പ്രതാപ് സിംഗ് അഞ്ചുപേരുടെ താല്‍ക്കാലിക പട്ടിക തയ്യാറാക്കി.

അവരില്‍ രണ്ടു പേര്‍ പിഷാരോടിമാരായിരുന്നു.അഞ്ജലി സുരേഷും സംഗീത ആനന്ദും.

അതിനു ശേഷമാണ് ശ്രീലേഖയുടെ ഗാനം വരുന്നത്.അതോടെ ലിസ്‌റ്റില്‍ ആറുപേരായി. അവര്‍ക്ക് സംഘാടകര്‍ ടൃൂണ്‍ വൃതൃാസമുള്ള ഗാനം അയച്ചു കൊടുത്തു.

അവസാനം രണ്ടു പേര്‍ മാത്രമായ Short List.തയ്യാറായി. ശ്രീലേഖാമധുവും ഒരു സംയുക്തയും.

ശ്രീലേഖാമധു തയ്യാറാണെങ്കില്‍ ആ ഗാനം പാടുന്നത് ശ്രീലേഖയായിരിക്കും. ഇപ്പോള്‍ ഡെറാഡൂണിലാണ് ഇവരുള്ളത്. മധുവിന് അവിടെയാണ് ജോലി.

ശ്രീലേഖ തൊണ്ടൃനൂര്‍ പിഷാരത്ത് ഗോപാലകൃഷ്ണന്‍റെയും കൊടിക്കുന്നത്ത് പിഷാരത്ത് ഇന്ദിരാദേവിയുടെയും മകളാണ്. ഭര്‍ത്താവ്,വെള്ളറക്കാട് പിഷാരത്ത് മധു.  മക്കള്‍ ശ്രദ്ധ,ശ്രാവണ്‍.

ശ്രീലേഖയെപ്പറ്റി മുമ്പ് തുളസീദളത്തില്‍ എഴുതിയിട്ടുണ്ട്.  ശ്രീലേഖ പാടി അവര്‍ക്കയച്ച ഗാനത്തിന്‍റെ ഒരു ഭാഗവും ഇതോടൊപ്പം ഉള്‍ക്കൊള്ളിക്കുന്നു.

ശ്രീലേഖ മധുവിന് അഭിനന്ദനങ്ങള്‍.

ഒപ്പം അവസാന ലിസ്ററില്‍ എത്തിയ അഞ്ജലി സുരേഷിനും സംഗീത ആനന്ദിനും അഭിനന്ദനങ്ങള്‍.

Pisharodys Rocks, Website Rocks.

Please click on the Song link to hear her.

5 thoughts on “ഗായികയെ കണ്ടെത്തി

  1. വളരെ സന്തോഷം തോന്നുന്നു. എല്ലാവർക്കും അഭിനന്ദനങ്ങൾ

  2. മേൽ പറഞ്ഞ എല്ലാ ഗായികമാർക്കും അഭിനന്ദനങ്ങൾ

  3. Excellent voice,Sree lekha! Congrats! Best wishes for a very bright future.
    Congrats to Anjali and Sangeetha too!

Leave a Reply

Your email address will not be published. Required fields are marked *