പുസ്‌തക പ്രകാശനവും കവിയരങ്ങും

 

പ്രശസ്ത കവയത്രിയും, തുളസീദളം മുഖ്യപത്രാധിപയുമായ രമ പ്രസന്ന പിഷാരോടിയുടെ കവിതാ സമാഹാരം “കവിതയിൽ നിന്ന് കൈതൊട്ടുണർത്തീടാമിന്റെ പ്രകാശനം ജൂലൈ 7 ഞായർ രാവിലെ 10 മണിക്ക് കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാൾ, തൃശൂരിൽ വെച്ച് നടത്തപ്പെട്ടു.

എഴുത്തുകാരൻ ശ്രീ അഷ്ടമൂർത്തി ആദ്ധ്യക്ഷം വഹിച്ച സമ്മേളനത്തിൽ ഡോ. ഇ സന്ധ്യ പുസ്തക പ്രകാശനം നടത്തി.

തുളസീദളം എഡിറ്റർ ശ്രീ ഗോപൻ പഴുവിൽ, ജന. സെക്രട്ടറി ശ്രീ കെ പി ഹരികൃഷ്ണൻ , ശ്രീ സി പി അച്യുതൻ
എന്നിവർ ആശംസകൾ അർപ്പിച്ചു.

പുസ്തക പ്രകാശനത്തിന് ശേഷം പ്രശസ്ത കവികൾ പങ്കെടുക്കുന്ന കവിയരങ്ങും നടന്നു..

 

Leave a Reply

Your email address will not be published. Required fields are marked *