രവി പിഷാരോടി മുത്തൂറ്റിൻ്റെ ഡയറക്ടറായി നിയമിതനായി

 

ഇന്ത്യയിലെ പ്രമുഖ സ്വർണ പണയ വായ്പ കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് പുതിയ മൂന്നു സ്വതന്ത്ര ഡയറക്ടര്‍മാരെ നിയമിച്ചു. കോര്‍പറേറ്റ് ബിസിനസ് മാനേജ്‌മെന്റ് വിദഗ്ധനും വിവിധ മേഖലകളില്‍ 35 വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ള രവീന്ദ്ര പിഷാരടി, കോര്‍പറേറ്റ് ഗവേണന്‍സില്‍ സര്‍ട്ടിഫൈഡ് ഡയറക്ടറും സ്വകാര്യ, പൊതുമേഖല കോര്‍പറേറ്റ് രംഗത്ത് നാലു പതിറ്റാണ്ട് പരിചയവുമുള്ള വി. എ. ജോര്‍ജ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഗ്ലോബൽ ഫാക്റ്റർസിന്റെ മുന്‍ ചെയര്‍മാനും ബാങ്കിംഗ് മേഖലയില്‍ 40 വര്‍ഷത്തെ പരിചയവുമുള്ള പ്രദീപ് ചൗധരി എന്നിവരാണ് പുതിയ ഡയറക്ടര്‍മാര്‍.

ടാറ്റാ മോട്ടോഴ്‌സിൽ മുഴുവന്‍ സമയ ഡയറക്ടറായിരുന്ന രവീന്ദ്ര പിഷാരടി നിലവില്‍ മൂന്ന് കമ്പനികളുടെ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ്. രണ്ട് കമ്പനികളുടെ ഉപദേഷ്ടാവുമാണ്. ഐഐടി ഖരഗ്പുരിൽ നിന്നും എന്‍ജിനീയറിംഗില്‍ ബിരുദവും കൊല്‍ക്കത്ത ഐഐഎമ്മില്‍ നിന്നും എംബി എയും നേടിയിട്ടുണ്ട്.

രവി പിഷാരോടിയെക്കുറിച്ച് കൂടുതലറിയാൻ വായിക്കുക

One thought on “രവി പിഷാരോടി മുത്തൂറ്റിൻ്റെ ഡയറക്ടറായി നിയമിതനായി

Leave a Reply

Your email address will not be published. Required fields are marked *