വാസു പിഷാരടിക്ക് കേരള സംഗീത നാടക അക്കാഡമി ഫെലോഷിപ്പ്

കലാമണ്ഡലം വാസു പിഷാരടിക്ക്, കേരള സംഗീത നാടക  അക്കാഡമിയുടെ ഫെലോഷിപ്പ്. കഥകളിയിലെ പ്രധാന കത്തി, പച്ച, മിനുക്ക് വേഷങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അഗ്രഗണ്യനായ കഥകളി ആചാര്യൻ കലാമണ്ഡലം വാസു പിഷാരടിക്ക് (എംപി വാസുദേവൻ) കഥകളിക്ക് നൽകിയ സംഭവനകളെ മുൻനിർത്തിയാണ് ഫെലോഷിപ്പ് നൽകിയത്. 12 -ാം വയസ്സിൽ അരങ്ങിലെത്തിയ ഈ കഥകളി ആചാര്യനെ തേടി നിരവധി അവാർഡുകളെത്തി. കേന്ദ്ര സാഹിത്യ അക്കാഡമിയുടെ കൾച്ചറൽ ഡിപ്പാർട്ട്മെൻ്റിൻ്റെ സീനിയർ സിറ്റിസൺഫെലോഷിപ്പ്, കേന്ദ്ര സംഗീത നാടക അക്കാഡമി അവാർഡ്, കേരള സംഗീത നാടക അക്കാഡമി അവാർഡ്, കേരള കലാമണ്ഡലം അവാർഡ്, കലാമണ്ഡലം ഫെലോഷിപ്പ്, ദൂരദർശൻ ടോപ്പ് കഥകളി ആർട്ടിസ്റ്റ് ഉൾപ്പെടെ ചെറുതും വലുതുമായ നിരവധി അവാർഡുകൾ 78 വയസിനിടയിൽ കഥകളി ആചാര്യനെ…

"വാസു പിഷാരടിക്ക് കേരള സംഗീത നാടക അക്കാഡമി ഫെലോഷിപ്പ്"

കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ സ്മാരക അവാർഡ് കോട്ടക്കൽ ഗോപാല പിഷാരോടിക്ക്

ഇരിങ്ങാലക്കുട കഥകളി ക്ലബ്ബ് ഏർപ്പെടുത്തിയ കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ സ്മാരക അവാർഡിന് പ്രശസ്ത കഥകളി സംഗീതജ്ഞൻ കോട്ടക്കൽ ഗോപാല പിഷാരോടി അർഹനായി. 26-01-2021 തിയ്യതി കലാമണ്ഡലത്തിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ അദ്ദേഹത്തിന് പുരസ്‌കാരം നൽകി ആദരിച്ചു. ഗോപാല പിഷാരോടിക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും അഭിനന്ദനങ്ങൾ 5+

"കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ സ്മാരക അവാർഡ് കോട്ടക്കൽ ഗോപാല പിഷാരോടിക്ക്"

കാമ്യ കാർത്തികേയന് ദേശീയ ബാല പുരസ്കാരം

https://www.facebook.com/KaamyaKarthikeyan/videos/262358838682702/ മലയാളി സാഹസിക പർവതാരോഹക കാമ്യ കാർത്തികേയനു (13) പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്കാരം. പാലക്കാട് കല്ലുവഴി ത്രിവിക്രമപുരം പിഷാരത്ത് പ്രഭാവതിയുടെയും സുന്ദരേശന്റെയും മകൻ മുംബൈയിൽ നാവികസേനാ കമാൻഡറായ കാർത്തികേയൻറെയും ലാവണ്യയുടെയും മകളാണ് കാമ്യ. ദക്ഷിണ അമേരിക്കയിലെ കൊടുമുടിയായ അകൊന്‍കാഗ്വ കീഴടക്കിയാണ് ഒരു കൊച്ചു മിടുക്കി ഈയിടെ മാധ്യമ ശ്രദ്ധ നേടിയത് . അമേരിക്കന്‍ കൊടുമുടി കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന ബഹുമതിയാണ് കമ്യ നേടിയത്. ഏഷ്യക്ക് പുറത്തുള്ള ഏറ്റവും വലിയ കൊടുമുടിയാണ് അകൊന്‍കഗ്വ. 6962 മീറ്റര്‍ ഉയരത്തിലുള്ള അകൊന്‍കാഗ്വ അര്‍ജന്റീനയിലെ തെക്കന്‍ ആന്തീസിലാണ് സ്ഥിതിചെയ്യുന്നത്. ഇതിനകം അച്ഛൻ കാർത്തികേയനും ഒപ്പം അനേകം കൊടുമുടികൾ ഈ കൊച്ചു മിടുക്കി കീഴടക്കിക്കഴിഞ്ഞിരിക്കുന്നു. കാമ്യക്ക് പിഷാരോടി…

"കാമ്യ കാർത്തികേയന് ദേശീയ ബാല പുരസ്കാരം"

കുമാരി അനശ്വരയുടെ മദ്ദളം അരങ്ങേറ്റം

നെല്ലുവായ് ധന്വന്തരി ക്ഷേത്രത്തിൽ വച്ചു പതിഞ്ഞ കേളിയിൽ കുമാരി അനശ്വരയുടെ മദ്ദളം അരങ്ങേറ്റം നടന്നു. മദ്ദള ആചാര്യൻ ശ്രീ നെല്ലുവായ് ശശിയുടെ ശിഷ്യയാണ് അനശ്വര. അനശ്വരയും മറ്റു ശിഷ്യരും ചേർന്ന് 26-01-21 നു കേരള ക്ഷേത്ര കലാ അക്കാദമിയുടെ തൃശൂർ ജില്ലാ സമ്മേളനത്തിൽ പഞ്ച മദ്ദള കേളി അവതരിപ്പിക്കുന്നു. അനശ്വരയുടെ അച്ഛൻ : ശ്രീ ഉണ്ണികൃഷ്ണൻ അമ്മ : അഞ്ജലി കൃഷ്ണ നിവാസ്, നെല്ലുവായ്. അനശ്വര , നമ്മുടെ ചടങ്ങ് ആചാര്യനായ ശ്രീ കെ പി ഗോപാല പിഷാരോടിയുടെ മകൻ ഉണ്ണികൃഷ്ണൻെറ മകളാണ്. 0

"കുമാരി അനശ്വരയുടെ മദ്ദളം അരങ്ങേറ്റം"

ആറ്റൂർ വായനശാല കൃഷ്ണദാസ് അനുസ്മരണം 26-01-21 നു നടത്തുന്നു

മുൻ തുളസീദളം മാനേജരും സാഹിത്യകാരനുമായിരുന്ന കൃഷ്ണദാസിനെ ആറ്റൂർ വായനശാല അനുസ്മരിക്കുന്നു. ഓൺലൈൻ ആയാണ് അനുസ്മരണം. ലിങ്ക് നോട്ടീസ് എന്നിവ താഴെ കൊടുത്തിരിക്കുന്നു.   ലിങ്ക് – https://meet.google.com/tah-jjxi-nck 1+

"ആറ്റൂർ വായനശാല കൃഷ്ണദാസ് അനുസ്മരണം 26-01-21 നു നടത്തുന്നു"

Bharathanatyam performance by Arya Anil Kumar Pisharody

Arya Anil Kumar Pisharody will be performing Bharathanatyam on 24th January 2021, 6 pm onwards at Amritanjali Nirtholsavam presented by Amritanjali school of Bharathanatyam through Facebook Live. Arya is daughter of  Anilkumar, Cherukunnu Thekeveed Pisharam (Ullas, Calicut) & Amretha Rashmi, Attur Pisharam. Arya has been learning Bharathanatyam for the past 10 years. Here is the link of the program. https://www.facebook.com/shashikala.ravi.33 1+

"Bharathanatyam performance by Arya Anil Kumar Pisharody"

ഇ. പി. ഉണ്ണിക്കണ്ണന്റെ രചനാ സമാഹാരം “മർമ്മരങ്ങൾ” പ്രകാശനം ചെയ്തു

തുളസീദളം മുൻ സഹ പത്രാധിപർ ശ്രീ. ഇ. പി. ഉണ്ണിക്കണ്ണന്റെ രചനാ സമാഹാരം “മർമ്മരങ്ങൾ” പ്രകാശനം ചെയ്തു. പുസ്തക പ്രകാശനം 17-01-2021 ഞായറാഴ്ച ശ്രീകൃഷ്ണപുരത്ത് വെച്ച് , കഥാകൃത്ത് ശ്രീകൃഷ്ണപുരം മോഹൻദാസിൽ നിന്നും BSNL എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി ശ്രീ. V.രാധാകൃഷ്ണൻ പുസ്തകം ഏറ്റുവാങ്ങി നിർവ്വഹിച്ചു. എഴുത്തുകാരി നിർമലദേവി ടീച്ചർ രചനകളെ വിലയിരുത്തിക്കൊണ്ട് വിശദമായി സംസാരിച്ചു. KSSP യൂണിയൻ നേതാവ് ശ്രീ. O. മോഹൻദാസ് അധ്യക്ഷനായി. ശ്രീ. MP രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. ശ്രീ. സുധാകരൻ, പ്രിൻസിപ്പാൾ HSS ശ്രീകൃഷ്ണപുരം, ശ്രീ. M. സുകുമാരൻ Vice. പ്രസിഡണ്ട് , ശ്രീകൃഷ്ണപുരം പഞ്ചായത്ത്‌, ദ്വാരകനാഥൻ പഞ്ചായത്ത് മെമ്പർ, K . ഗോവിന്ദൻ, സി . എ.…

"ഇ. പി. ഉണ്ണിക്കണ്ണന്റെ രചനാ സമാഹാരം “മർമ്മരങ്ങൾ” പ്രകാശനം ചെയ്തു"