Online Career Oriented Coaching Class

പിഷാരടി സമാജത്തിന്റെ ആഭിമുഖ്യത്തിലുള്ള സൗജന്യ ഓൺലൈൻ career coachingലേക്ക് രജിസ്റ്റർ ചെയ്യുവാനുള്ള ലിങ്ക്

Click here to Register-Google Form Link


 

24-08-2020

പിഷാരടി സമാജത്തിന്റെ ആഭിമുഖ്യത്തിലുള്ള സൗജന്യ ഓൺലൈൻ career coaching കഴിഞ്ഞ ഞായറാഴ്ച, 23-08-2020നു ആരംഭിച്ചു.

Quantitative Technique: Ratio, Proportion എന്ന topicൽ Dr. Ramkumar PB ക്ലാസ്സ് എടുത്തു.

വിവിധ ശാഖകളിൽ നിന്നായി ഏകദേശം 20 ഓളം പേര് പങ്കെടുത്തു.

ക്ലാസ്സ്‌ എടുക്കുവാനായി 9 പേര് തയ്യാറായി വന്നിട്ടുണ്ട്.

ക്ലാസ്സിന്റെ സുഗമമായ നടത്തിപ്പിന് ഒരു വാട്സ്ആപ്പ് ഗ്രൂപ്പും, ക്ലാസ്സ്‌ Notes ഇടുവാനായി ഗൂഗിൾ ക്ലാസ്സ്‌ റൂമും തുടങ്ങിയിട്ടുണ്ട്.

വിവിധ ശാഖകളിൽ നിന്നായി 40 പേരോളം ഇതിൽ ചേർന്നിട്ടുണ്ട്. അടുത്ത ക്ലാസ്സ് ഈ വെള്ളിയാഴ്ച (28/8/2020) ന് 7.30pm നടത്തും. സബ്ജക്ട്: കേരള ഭൂമിശാസ്ത്രം നദികൾ.

താത്പര്യമുള്ളവർ പേരും, ഫോൺ നമ്പറും, തയ്യാറെടുക്കുന്ന ടെസ്റ്റുകൾ എന്നിവ എറണാകുളം ശാഖാ സെക്രട്ടറിയ്ക്ക്( P Krishna kumar , mob: 9742551084) അയയ്ക്കണമെന്ന് അഭ്യർത്ഥിക്കുന്നു.


15-08-2020

എറണാകുളം ശാഖ ഓഗസ്റ്റ് മാസത്തെ മീറ്റിംഗിൽ തീരുമാനിച്ച പോലെ സമാജത്തിലെ യുവജനങ്ങൾക്കായി ഒരു കരിയർ ഓറിയന്റഡ് കോച്ചിംഗ് ഓൺലൈൻ ആയി തുടങ്ങുന്നു.

PSC, ബാങ്ക് ടെസ്റ്റ്‌, മറ്റു ടെസ്റ്റുകൾ ഇവയിലേക്കൊക്കെ ഉള്ള പ്രിപറേഷനും, മോട്ടിവേഷനും ആണ് ഉദ്ദേശിക്കുന്നത്.

താത്പര്യമുള്ളവർ പേരും, ഫോൺ നമ്പറും, തയ്യാറെടുക്കുന്ന ടെസ്റ്റുകൾ എന്നിവ എറണാകുളം ശാഖാ സെക്രട്ടറിയ്ക്ക്( P Krishna kumar , mob: 9742551084) അയയ്ക്കണമെന്ന് അഭ്യർത്ഥിക്കുന്നു. Samajam Orientation class എന്ന whatsapp group വഴി ക്ലാസ്സുകളുടെ ഡീറ്റെയിൽസ് അറിയിക്കുന്നതാണ്. ഈ ചിങ്ങം ഒന്നിന്(ആഗസ്ത് 17) ആണ് ക്ലാസ്സുകൾ തുടങ്ങാൻ ഉദ്ദേശിക്കുന്നത്. ആയതിനാൽ താത്പര്യം ഉള്ളവർ സെക്രട്ടറിയെ ബന്ധപ്പെടണം എന്ന് അഭ്യർത്ഥിക്കുന്നു.

എല്ലാ ശാഖയിലും ഉള്ള, താല്പര്യമുള്ള യുവജനങ്ങൾക്ക് ഈ ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കാവുന്നതാണ്.

അതുപോലെതന്നെ മറ്റു ശാഖയിൽ നിന്നും ക്ലാസുകൾ എടുക്കാൻ താല്പര്യമുള്ളവർ ദയവായി അറിയിക്കുക. കൂടുതൽ വിവരങ്ങൾ വഴിയേ അറിയിക്കുന്നതാണ്.

2+

2 thoughts on “Online Career Oriented Coaching Class

Leave a Reply

Your email address will not be published. Required fields are marked *