മുംബൈ ശാഖയുടെ 37 മത് വാർഷികാഘോഷത്തിന് ഇന്ന് ഗോരേഗാവ് അയ്യപ്പ ക്ഷേത്ര ഓഡിറ്റോറിയത്തിൽ 9 മണിക്ക് നിലവിളക്ക് തെളിയിച്ച് ഉദ്ഘാടനം ചെയ്തതോടെ തുടക്കമായി.
കൊളാബ- ബോറിവിലി ഏരിയയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന വാർഷികാഘോഷങ്ങളിലേക്ക് ഏരിയയിലെ മുതിർന്ന അംഗം ശ്രീ ടി പി ചന്ദ്രൻ അംഗങ്ങളെ സ്വാഗതം ചെയ്തു.
കേന്ദ്ര കമ്മിറ്റിയംഗം(പിഷാരോടി പിൽഗ്രിമേജ് ട്രസ്റ്റ് കമ്മിറ്റിയംഗം) ശ്രീ വി പി രാധാകൃഷ്ണൻ വിശിഷ്ടാതിഥിയായിരുന്നു.
തുടർന്ന് 25-11-2019 ദിവംഗതനായ പിഷാരോടി സമാജം കുലപതി പണ്ഡിതരത്നം കെ പി അച്യുത പിഷാരോടിയുടെ ദീപ്ത സ്മരണയ്ക്ക് മുമ്പിൽ സമാജാംഗങ്ങൾ പുഷ്പാർച്ചന നടത്തി. അദ്ദേഹത്തിൻറെയും കഴിഞ്ഞ ഒരുവർഷക്കാലയളവിൽ അന്തരിച്ച സമുദായാംഗങ്ങളുടെ പേരിലും അനുശോചനം രേഖപ്പെടുത്തി രണ്ടു നിമിഷം പ്രാർത്ഥനാനിരതരായി.
അദ്ദേഹം സംസ്കൃത ഭാഷയ്ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച ഒരു സാത്വികനായിരുന്നുവെന്നും തന്റെ 108മത്തെ വയസ്സു വരെ സംസ്കൃത അദ്ധ്യാപനം ഒരു യജ്ഞ്യമായെടുത്ത കർമ്മ യോഗിയായിരുന്നു നമ്മുടെ കുലപതിഎന്നും, അദ്ദേഹത്തിന്റെ വിയോഗം സമാജത്തിനും, സമുദായത്തിനും, സംസ്കൃത ഭാഷക്കും ഒരു തീരാ നഷ്ടമാണ് എന്നും മുംബൈ ശാഖാ സെക്രട്ടറി ശ്രീ മണി പ്രസാദ് വിലയിരുത്തി.
തുടർന്ന് സമാജാംഗങ്ങൾ അവതരിപ്പിച്ച കൈകൊട്ടിക്കളി, നൃത്ത നൃത്യങ്ങൾ , ഗാനങ്ങൾ, സ്കിറ്റ്, കോൽക്കളി, പിന്നൽ തിരുവാതിര എന്നിവയും കുമാരി സാന്ദ്ര പിഷാരോടിയുടെ പ്രത്യേക മോഹിനിയാട്ടവും നടന്നു.
വിവിധ വിദ്യാഭ്യാസ അവാർഡുകളുടെ വിതരണവും നടന്നു.
പരിപാടികളുടെ ഫോട്ടോ കാണുവാൻ ഗാലറിയുടെ ലിങ്കിൽ ക്ലിക്ക് ചെയ്യുക
Click here to view the Samajam Photograllery for all photos of the event.
Funtastic ☝
Wonderful