മുംബൈ ശാഖയുടെ 398ാമത് ഭരണസമിതി യോഗം

മുംബൈ ശാഖയുടെ 398ാമത് ഭരണസമിതി യോഗം പൻവേലിലുള്ള നന്ദകുമാറിന്റെ വസതിയിൽ വെച്ച് പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയിൽ 05-01-2020 നു രാവിലെ 10.30 മണിക്ക് മാസ്റ്റർ അദ്വൈത് നന്ദകുമാറിന്റെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു.

കഴിഞ്ഞ ഒരു മാസക്കാലയളവിലന്തരിച്ച സമുദായാംഗങ്ങളുടെ പേരിൽ അനുശോചനം രേഖപ്പെടുത്തി.

സെക്രട്ടറി അവതരിപ്പിച്ച മുൻ യോഗ റിപ്പോർട്ട്, ഖജാൻജി അവതരിപ്പിച്ച കണക്കുകൾ എന്നിവ യോഗം അംഗീകരിച്ചു.

ഡിസംബർ ഒന്നിന് നടന്ന വാർഷികാഘോഷത്തിന്റെ അവലോകനത്തിൽ എല്ലാ പരിപാടികളും ഒന്നിനൊന്ന് മെച്ചപ്പെട്ടതായിരുന്നു എന്ന പൊതു അഭിപ്രായമാണ് എല്ലാവരും പങ്കുവെച്ചത്. സമയക്രമപാലനത്തിൽ മുംബൈ ശാഖ പുലർത്തുന്ന അവധാനതക്ക് കേന്ദ്രത്തിൽ നിന്നും കുമാരി സാന്ദ്രയിൽ നിന്നും ശ്രീ വിപി രാധാകൃഷ്ണനിൽ നിന്നും ലഭിച്ച അഭിനന്ദനങ്ങൾ യോഗം സ്വാഗതം ചെയ്തു.

ഫെബ്രവരി മാസത്തിൽ പൻവേലിലുള്ള സ്വപ്നനഗരി ഫാംഹൗസിലേക്ക് ഒരു വിനോദ സഞ്ചാരം സംഘടിപ്പിക്കാൻ ആലോചിക്കുന്നതായി വെൽഫെയർ കമ്മിറ്റി അഭിപ്രായപെടുകയും അതിന്റെ കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ വെൽഫെയർ കമ്മറ്റിയോട് യോഗം ആവശ്യപെടുകയും ചെയ്തു.

ശാഖാ റിപ്പോർട്ടുകൾ സംക്ഷിപ്തമാക്കി, ദൈർഘ്യം കുറച്ച് തുളസീദളം പ്രിന്റ് ചിലവ് കുറക്കുന്നതിനായി ശാഖാ വാർത്തകൾ ചുരുക്കി എഴുതിയാൽ നന്നായിരുന്നു എന്ന ഒരു അഭിപ്രായം കേന്ദ്ര കമ്മിറ്റിയിൽ നിന്നും ലഭിച്ചതായി സെക്രട്ടറി യോഗത്തെ അറിയിക്കുകയുണ്ടായി. ഓരോ ശാഖയുടെ റിപ്പോർട്ടുകൾക്കും ഒരു നിശ്ചിത ദൈർഘ്യം നിശ്ചയിച്ച് നൽകിയാൽ നന്നായിരിക്കുമെന്ന് അഭിപ്രായം ഉണ്ടായി. കൂടാതെ എല്ലാശാഖകളും അംഗീകരിക്കുകയാണെങ്കിൽ ശാഖാ വാർത്തകൾ പൂർണ്ണമായും വെബ് സൈറ്റിലേക്ക് മാറ്റുന്നതും ഉചിതമാവുമെന്ന അഭിപ്രായവും വരികയുണ്ടായി.

അടുത്ത മാസത്തെ യോഗം ഫെബ്രവരി 16നു ചേരുന്നതിനു തീരുമാനിച്ച് യോഗം 3 മണിയോടെ ജോ. സെക്രട്ടറിയുടെ നന്ദി പ്രകാശനത്തോടെ സമംഗളം പര്യവസാനിച്ചു.

 

2+

Leave a Reply

Your email address will not be published. Required fields are marked *