ഞാനും ഞാനുമെന്റാൾക്കാരും

ഞാനുംഞാനുമെന്റാൾക്കാരും എന്ന ഈ പഞ്ചാരി സെഗ്‌മെന്റിൽ ഞാൻ ആരാണ്, എന്റെ വീട്, എന്റെ വീട്ടുകാർ എന്നിവ കലാപരമായി മൊബൈലിൽ ഷൂട്ട്‌ ചെയ്ത് അയച്ചു തരുക.

ഒടുവിൽ എല്ലാരുംകൂടി ഞങ്ങൾ ഒന്നായ് ഉണ്ടാവും പഞ്ചാരിക്ക് എന്ന് പറഞ്ഞ് ആയിരിക്കണം വീഡിയോ ഫിനിഷ് ചെയ്യേണ്ടത്. ഏറ്റവും നല്ല വീഡിയോക്ക് സമ്മാനം നൽകും.

ഷാരവും ഷാരത്തുള്ളവരും താരങ്ങളാവട്ടെ.

ഡിസംബർ 28. പിഷാരടിമാരിലെ ഇളമുറത്തമ്പുരാക്കന്മാരുടെ സ്വന്തം ദിനം. മുൻപെങ്ങും നമ്മൾക്കിടയിൽ കണ്ടിട്ടില്ലാത്ത വ്യത്യസ്തതയുള്ള ദിവസം.

തൃശ്ശൂരിലെ അഞ്ചു ശാഖകൾ ചേർന്ന് നടത്തുന്ന പിഷാരടിപ്പൂരം.

മുമ്പ് കണ്ടു പരിചയമുള്ളതും കീഴ് വഴക്കങ്ങൾ കാണാത്തതുമായ ഒരു സമ്പന്നവേദിയായി “ബാബു നാരായണൻ നഗർ” ഉയർന്ന് വരുന്നു.

“ഷാരടിമാരുടെ പരിപാടിയല്ലേ, ഇതൊക്കെ ഇത്രയേ വരൂള്ളൂ, ഞാനൊന്നുമില്ല” എന്ന് പറയുന്ന ഇളം തലമുറക്കാർ ആരെങ്കിലുമൊക്കെ ഈ ശാഖകളിൽ ഉണ്ടാകാം. അവർക്ക് നഷ്ടമാകുന്നത് നിറമാലയെക്കാൾ മികവാർന്ന ആധുനിക സാങ്കേതിക തികവോടെയും ഒരു പാട് പരിശീലനങ്ങൾക്ക് ശേഷവും കൃത്യതയോടെയും നടത്തുന്ന ഒരു തൃശ്ശൂർ പൂരം ത്തന്നെയായിരിക്കും.

പങ്കെടുക്കാതെ മാറി നിൽക്കുന്ന ആർക്കും ആ സമയം നിരാശാജനകം തന്നെയായിരിക്കും.  അവധിയാഘോഷങ്ങളുടെ നടുവിൽ നടക്കുന്നതിനാൽ ഒത്തുകൂടുന്ന നൂറുകണക്കിന് ആസ്വാദകർ, സാങ്കേതിക വിദഗ്ദ്ധരുടെ ഒരു കൂട്ടം, കണ്ണഞ്ചിപ്പിക്കുന്ന വേദി ഇതെല്ലാം കാണുമ്പോൾ നമ്മുടെ കൂട്ടത്തിലെ ഒരു കുഞ്ഞു ഹൃദയം പോലും നിരാശരാകരുത്. നമ്മുടെ ചെറിയ സമുദായം നടത്തുന്ന ഏറ്റവും കഠിനവും വലുതുമായ ഈ “പഞ്ചാരി” യിൽ പങ്കെടുക്കാൻ “ഞാനുമുണ്ടാകും” എന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് മുന്നോട്ട് വരണം. ആരും ആരേക്കാൾ വലുതല്ല. ഇതു പോലെയുള്ള വേദി ഒരിക്കലും നഷ്ടപ്പെടുത്തരുത്.

പഞ്ചാരിയുടെ വിജയം സമാജത്തിന്റെ വിജയം കൂടിയാണ്.

വരിക, താരങ്ങളാവുക.

Mobile Video created may be sent to the Convenor at +91 99472 64777 or
Rajan Sithara,
KLIK / Sitharastudio
Kodakara
680684 Trichur, Kerala, India

0

Leave a Reply

Your email address will not be published. Required fields are marked *