പിഷാരടി സമാജം തൃശൂർ ശാഖ സൗജന്യ മെഡിക്കൽ ക്യാമ്പ്

പിഷാരടി സമാജം തൃശൂർ ശാഖയും പെരിങ്ങാവ് ധന്വന്തരീക്ഷേത്രഭരണസമിതിയും ഒക്ടോബര്‍ 2ന് സംയുക്തമായി ക്ഷേത്ര പരിസരത്ത് സംഘടിപ്പിച്ച സൗജനൃ അലോപ്പതി,ആയുര്‍വ്വേദ മെഡിക്കല്‍ കൃാമ്പ് കേണല്‍ ഡോ.വി.പി.ഗോപിനാഥന്‍ ഉദ്ഘാടനം ചെയ്തു.

ശ്രീ ജി.പി.നാരായണന്‍കുട്ടിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ പ്രസിഡണ്ട് ശ്രീ കെ.പി.നന്ദകുമാര്‍ അദ്ധൃക്ഷതവഹിച്ചു. ശ്രീ എ.രാമചന്ദ്ര പിഷാരോടി സ്വാഗതം പറഞ്ഞു. ഡോ.നാരായണപിഷാരോടി, ജനറല്‍സെക്രട്ടറി ശ്രീ കെ.പി.ഹരികൃഷ്ണന്‍, ശ്രീ കെ.പി.ബാലകൃഷ്ണ പിഷാരോടി, ക്ഷേത്രം സെക്രട്ടറി അഡ്വ.മനോജ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി ശ്രീ കെ.പി.ഗോപകുമാറിന്‍റെ നന്ദിക്കുശേഷം കൃാമ്പ് ആരംഭിച്ചു.

സരോജ മള്‍ട്ടി സ്പെഷൃാലിറ്റി ഹോസ്പിറ്റല്‍, മലബാര്‍ ഐ ഹോസ്പിറ്റല്‍, വൈദൃരത്നം ഔഷധശാല, എസ്.എന്‍.എ, കോട്ടക്കല്‍ ആരൃവൈദൃശാല, ജീവ ലാബോറട്ടറി എന്നീ സ്ഥാപനങ്ങളുടെ നിറഞ്ഞ സേവനങ്ങള്‍ കൃാമ്പിന് കരുത്തു പകര്‍ന്നു.സൗജനൃ മരുന്നു വിതരണവും ഉണ്ടായിരുന്നു.

തൃശൂർ ശാഖയുടെ മെഡിക്കൽ ക്യാമ്പിന്റെ ചിത്രങ്ങൾ കാണുവാൻ ക്ലിക്ക് ചെയ്യുക

 

 

 

Leave a Reply

Your email address will not be published. Required fields are marked *