എല്ലാം സുസ്ഥിരമായി നിലനിർത്തുന്ന ഒരു ബോധം ഉള്ളപ്പോൾ, ഈ ശരീരത്തെക്കുറിച്ച് എന്തിന് വിഷമിക്കണം

നമ്മുടെ കുലപതി പണ്ഡിതരത്നം കെ പി അച്ചുതപ്പിഷരോടിയെക്കുറിച്ച് ഈയിടെ അദ്ദേഹത്തെ ചികിൽസിച്ച ഒരു ഡോക്ടർ എഴുതിയ കുറിപ്പ് വൈറലാവുന്നു.   -ഡോ. സബിത കൃഷ്ണമൂർത്തി   പ്രായമായവരോട് വയസ്സനാകുന്നതിനെപ്പറ്റി വ്യാകുലപ്പ്പെടേണ്ടെന്ന് ഞാൻ ഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കാറുണ്ട്. ഞാനീ നുണ അവരോട് പലവുരു ആവർത്തിക്കുമ്പോഴും, എന്റെ ഉള്ളിന്റെ ഉള്ളിൽ അകാരണമായി ഞാൻ സന്ദേഹിയാണ്‌. വാര്‍ദ്ധക്യസഹജഡോക്ടറിൽ നിന്നും എന്റെ അത്തരമൊരു രോഗിയിലേക്കുള്ള പരിവർത്തനത്തിനി എത്ര കാലം? ഈയിടെ എനിക്കൊരു ഭാഗ്യം സിദ്ധിച്ചു. ചുറുചുറുക്കിന്റെയും ചൈതന്യത്തിന്റെയും പര്യായമായ ഈ ജ്ഞാനവയോധികനെ ചികിൽസിക്കാൻ. ഈയിടെ എന്റെ ഒരു സ്ഥിരം ആശുപത്രി റൗണ്ട്സിനിടയിലാണ്‌ അദ്ദേഹത്തെ കാണാനിടയായത്. പ്രഥമ രോഗനിർണ്ണയത്തിനായി ഞാനദ്ദേഹത്തിനടുത്തെത്തി. അദ്ദേഹത്തിന്റെ രോഗാവസ്ഥയിൽ നിന്നും സുഖം പ്രാപിച്ചു വരുന്ന അവസ്ഥയിലായിരുന്നു അദ്ദേഹം. എന്റെ അന്വേഷണങ്ങൾക്ക് മയക്കുന്ന ഒരു … Continue reading എല്ലാം സുസ്ഥിരമായി നിലനിർത്തുന്ന ഒരു ബോധം ഉള്ളപ്പോൾ, ഈ ശരീരത്തെക്കുറിച്ച് എന്തിന് വിഷമിക്കണം