എല്ലാം സുസ്ഥിരമായി നിലനിർത്തുന്ന ഒരു ബോധം ഉള്ളപ്പോൾ, ഈ ശരീരത്തെക്കുറിച്ച് എന്തിന് വിഷമിക്കണം

നമ്മുടെ കുലപതി പണ്ഡിതരത്നം കെ പി അച്ചുതപ്പിഷരോടിയെക്കുറിച്ച് ഈയിടെ അദ്ദേഹത്തെ ചികിൽസിച്ച ഒരു ഡോക്ടർ എഴുതിയ കുറിപ്പ് വൈറലാവുന്നു.

 

-ഡോ. സബിത കൃഷ്ണമൂർത്തി

 

പ്രായമായവരോട് വയസ്സനാകുന്നതിനെപ്പറ്റി വ്യാകുലപ്പ്പെടേണ്ടെന്ന് ഞാൻ ഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കാറുണ്ട്. ഞാനീ നുണ അവരോട് പലവുരു ആവർത്തിക്കുമ്പോഴും, എന്റെ ഉള്ളിന്റെ ഉള്ളിൽ അകാരണമായി ഞാൻ സന്ദേഹിയാണ്‌. വാര്‍ദ്ധക്യസഹജഡോക്ടറിൽ നിന്നും എന്റെ അത്തരമൊരു രോഗിയിലേക്കുള്ള പരിവർത്തനത്തിനി എത്ര കാലം?

ഈയിടെ എനിക്കൊരു ഭാഗ്യം സിദ്ധിച്ചു. ചുറുചുറുക്കിന്റെയും ചൈതന്യത്തിന്റെയും പര്യായമായ ഈ ജ്ഞാനവയോധികനെ ചികിൽസിക്കാൻ.

ഈയിടെ എന്റെ ഒരു സ്ഥിരം ആശുപത്രി റൗണ്ട്സിനിടയിലാണ്‌ അദ്ദേഹത്തെ കാണാനിടയായത്. പ്രഥമ രോഗനിർണ്ണയത്തിനായി ഞാനദ്ദേഹത്തിനടുത്തെത്തി. അദ്ദേഹത്തിന്റെ രോഗാവസ്ഥയിൽ നിന്നും സുഖം പ്രാപിച്ചു വരുന്ന അവസ്ഥയിലായിരുന്നു അദ്ദേഹം. എന്റെ അന്വേഷണങ്ങൾക്ക് മയക്കുന്ന ഒരു
നിറപുഞ്ചിരിയോടെ അദ്ദേഹം പ്രതികരിച്ചു. എങ്ങിനെയുണ്ടെന്നദ്ദേഹത്തോട് ചോദിച്ചപ്പോൾ അദ്ദേഹമൊരു സംസ്കൃത ശ്ലോകം ചൊല്ലുകയാണ്‌ ചെയ്തത്.
“എല്ലാം സുസ്ഥിരമായി നിലനിർത്തുന്ന ഒരു ബോധം ഉള്ളപ്പോൾ, ഈ ശരീരത്തെക്കുറിച്ച് എന്തിന് വിഷമിക്കണം”. അപ്പോഴാണ്‌ അദ്ദേഹമൊരു സംസ്കൃത പണ്ഡിതനാണെന്നും ഈ പ്രായത്തിലും അദ്ദേഹം തന്റെ ശിഷ്യരെ പഠിപ്പിക്കുന്നുണ്ടെന്നും അവരുടെ സംശയങ്ങൾ തീർത്തു കൊടുക്കുന്നുണ്ടെന്നും ഞാൻ മനസ്സിലാക്കിയത്‌.

തിരിച്ചെത്തി ആരോഗ്യത്തെക്കുറിച്ചുള്ള എന്റെ നിരീക്ഷണങ്ങൾ ചേർക്കാനായി അദ്ദേഹത്തിന്റെ മെഡിക്കൽ ഹിസ്റ്ററി ഏടുത്തപ്പോഴാണ്‌ ഞാൻ ശരിക്കും ഞെട്ടിയത്. എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാനാവാത്ത വിധം അവിടെ അദ്ദേഹത്തിന്റെ പ്രായത്തിനു നേർക്കെഴുതിയ സംഖ്യ എന്നെ അത്ഭുതപ്പെടുത്തി – 108. ഈ പ്രായത്തിലും അദ്ദേഹം സ്വന്തമായി കാര്യങ്ങൾ ചെയ്യുന്നുവെന്നത് അത്ഭുതപ്പെടുത്തി. തനിക്ക് പരിചരണം നല്കുന്നവർക്കുള്ള പണി അദ്ദേഹം എളുപ്പമുള്ളതാക്കി.

ഏറ്റവും ആശ്ചര്യകരമായി തോന്നിയത് അദ്ദേഹത്തിന്‌ സഹരോഗാവസ്ഥകൾ ഒന്നും തന്നെയില്ലായിരുന്നുവെന്നതാണ്‌. വിട്ടുമാറാരോഗങ്ങൾക്കുള്ള ഒരു മരുന്നുകളും അദ്ദേഹം കഴിച്ചിരുന്നതുമില്ല. അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് അദ്ദേഹത്തോടു തന്നെ ചോദിച്ചപ്പോൾ ” ജീവിതത്തിൽ ഒരു കാലത്തും പ്രായമോ തന്റെ രൂപലാവണ്യമോ നിലനിർത്തുക എന്നത് ജീവിതലക്ഷ്യമായി കരുതാതിരുന്നാൽ പിന്നെ ഒന്നിനെക്കുറിച്ചും വ്യാകുല്ലപ്പെടേണ്ടതില്ല” എന്നാണദ്ദേഹം പറഞ്ഞത്.

മറ്റൊരു കാര്യം, അദ്ദേഹം അദ്ദേഹത്തിനു “വേണ്ടുന്നത്” മാത്രമേ കഴിക്കാറുള്ളു, അല്ലാതെ “ആഗ്രഹങ്ങൾ”ക്കനുസരിച്ചല്ല ഭക്ഷണ ശീലം.

അന്ന് എന്നെ സംബന്ധിച്ചിടത്തോളം നീണ്ടൊരു പ്രവൃത്തി ദിനമായിരുന്നു. മൂന്നുമണിയായിട്ടും ഞാൻ രോഗികൾക്കിടയിലായിരുന്നു. അദ്ദേഹം മാത്രമാണ്‌ എന്നോട് ഞാൻ ഭക്ഷണം കഴിച്ചോയെന്നു ചോദിച്ചത്. സഹാനുഭൂതിയുടെ മൂല്യം അദ്ദെഹം എനിക്കു പകർന്നു നല്കി. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന കുടുംബാംഗങ്ങൾ അദ്ദേഹത്തിന്റെ അകന്ന ബന്ധുക്കളാണെന്ന് ഞാൻ മനസ്സിലാക്കി. പക്ഷെ എന്നിട്ടും അവരദ്ദേഹത്തിനു നല്കുന്ന ബഹുമാനവും പരിചരണവും സ്മരണീയമായിരുന്നു. അതെ, ഇപ്പോഴെനിക്കു വായിക്കാൻ കഴിയും, അദ്ദേഹം തന്റെ പോയകാലങ്ങളിൽ അവരോരോരുത്തർക്കും നല്കിയ സ്നേഹാദരങ്ങളും പരിഗണനയും എത്രത്തോളമായിരുന്നുവെന്ന്.

Original Report in English

11+

One thought on “എല്ലാം സുസ്ഥിരമായി നിലനിർത്തുന്ന ഒരു ബോധം ഉള്ളപ്പോൾ, ഈ ശരീരത്തെക്കുറിച്ച് എന്തിന് വിഷമിക്കണം

  1. Doctors are close to god , the hand they touch the patients holier than lips that pray . You are fortunate to meet “such soul is rare “( “sa mahatma su durlabhah” ) being compassionate dr is very difficult you need to be peace on them . Good luck continue your great service .

    -Manoj Pattath Madhavan-

    0

Leave a Reply

Your email address will not be published. Required fields are marked *