കോട്ടക്കൽ ഗോപാല പിഷാരടിയുടെ എൺപതാം പിറന്നാൾ

ശ്രീ കോട്ടക്കൽ ഗോപാല പിഷാരോടിയുടെ അശീതി (എൺപതാം പിറന്നാൾ) ഇന്നലെ, 17-7-19 നു ചുനങ്ങാട് കെ എം വി പാലസ് ഓഡിറ്റോറിയത്തിൽ വെച്ച് മക്കളും പേരക്കുട്ടികളും ബന്ധു മിത്രാദികളും ശിഷ്യരും നാട്ടുകാരും ചേർന്ന് ആഘോഷപൂർവ്വം നടത്തപ്പെട്ടു.

പിഷാരോടി സമാജത്തിനു വേണ്ടി ജന സെക്രട്ടറി ശ്രീ കെ പി ഹരികൃഷ്ണൻ അദ്ദേഹത്തെ ആദരിച്ചു.

വിവിധ വ്യക്തികളും സംഘടനകളും ആദരിക്കുന്നതിനപ്പുറം ഒറ്റപ്പാലം ഹരി,കോങ്ങാട് ശ്രീഹരി എന്നിവരുടെ ഇരട്ടത്തായമ്പക , അഞ്ജലി സുരേഷ്, സുനിത ഉണ്ണികൃഷ്ണൻ എന്നിവരുടെ ഗാനമേള, കലാമണ്ഡലം മായയുടെ മോഹിനിയാട്ടം,കുചേലവൃത്തം കഥകളി എന്നിവയും നടന്നു.

പിറന്നാൾ ദിനത്തിലെ വിവിധ പരിപാടികളുടെ ചിത്രങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *