കോങ്ങാട് – 2020 ജനുവരി മാസ ശാഖാ യോഗം

കോങ്ങാട് ശാഖാ യോഗം 12 ഞായറാഴ്ച നഗരിപ്പുറത്ത് ശ്രീ പ്രഭാകരപിഷാരോടിയുടെ ഭവനമായ പ്രശാന്തത്തിൽ വെച്ചു നടന്നു. ഗൃഹനാഥൻ തന്റെ സ്വാഗത പ്രസംഗത്തിൽ എല്ലാവർക്കും പുതുവത്സരാശംസകൾ നേർന്നു.

കല്ലുവഴി ശ്രീ എ.പി. പ്രഭാകരപിഷാരോടി പല്ലാവൂർ ശ്രീ സന്തോഷ് മാരാർ എന്നിവരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും മൗന പ്രാർത്ഥന നടത്തുകയും ചെയ്തു. അദ്ധൃക്ഷൻ ശ്രീ രാമചന്ദ്രപിഷാരോടി ശാഖയുടെ ഒരു വർഷത്തെ പ്രവർത്തനങ്ങൾ വിശകലനം ചെയ്തു.

ടെലഫോൺ ഡയറക്ടറി തയ്യാറാക്കുന്നതിനായി അംഗങ്ങൾക്ക് കൊടുത്തിരുന്ന ഫോം ഉടൻതന്നെ പൂരിപ്പിച്ച് സെക്രട്ടറിയെ ഏല്പിക്കണമെന്നഭ്യർത്ഥിച്ചു.

സെക്രട്ടറി റിപ്പോർട്ടും ഖജാൻജി കണക്കും വായിച്ച് യോഗത്തിൻ്റെ അംഗീകാരം നേടി.

ഭാവി പരിപാടികൾ ചർച്ചചെയ്തശേഷം നന്ദി പ്രകടനത്തോടെ യോഗം അവസാനിച്ചു.

-സെക്രട്ടറി, കോങ്ങാട് ശാഖ

0

Leave a Reply

Your email address will not be published. Required fields are marked *