— ടി പി ശശികുമാർ
കവിത: അതിർത്തികളില്ലാത്ത വാക്ക്
സമകാലിക മലയാളകവിതയെ അതിന്റെ സമഗ്രതയിൽ എല്ലാം വൈവിധ്യങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ട് അടയാളപ്പെടുത്തുവാനും കവികളെയും കാവ്യാസ്വാദകരെയും ഒരു വേദിയിൽ ഒരുമിച്ച് അണിനിരത്താനുമുള്ള ശ്രമം എന്ന നിലയ്ക്കാണ് കവിതയുടെ കാർണിവൽ അഞ്ചു വർഷം മുമ്പ് ആരംഭിക്കുന്നത്. ബഹുരൂപിയായ മലയാളകവിതയ്ക്കകത്തെ ബഹുസ്വരതകളെ അതിനകത്തെ സവിശേഷതകളെ ഓരോ കാർണിവലിനും വ്യത്യസ്ത പ്രമേയങ്ങളിലൂന്നിയാണ് സമീപിക്കുക പതിവ്. തെന്നിന്ത്യൻ കവിത 20/20 എന്നതാണ് ഈ കാർണിവലിന്റെ മുഖ്യപ്രമേയം.
കവിതയുടെ കാർണിവൽ അഞ്ചാം പതിപ്പ് ജനുവരി 23 മുതൽ 26 വരെ പട്ടാമ്പി കോളേജിൽ. ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുകയാണ് സംഘാടകർ.
പട്ടാമ്പി കോളേജിലെ മലയാളം വകുപ്പദ്ധ്യക്ഷൻ ഡോ.ഹരിഹര കുന്നത്ത് പിഷാരത്ത് സന്തോഷ് ആണ് ഇതിന്റെ ജനറൽ കൺവീനർ.
പ്രശസ്ത കവി പി പി രാമചന്ദ്രൻ കാർണിവലിന്റെ ഡയറക്ടറും.
കാർണിവലിനെക്കുറിച്ച് കൂടുതലറിയാൻ അവരുടെ പേജ് കാണുക
https://www.facebook.com/poetrycarnival/