മാതൃകയായി ജിതിൻ ടി. ജി

-രാജൻ സിത്താര, കൺവീനർ-പഞ്ചാരി

 

പിഷാരോടി സമാജത്തിന്റെ വിദ്യാഭ്യാസ പുരസ്കാരങ്ങൾ നേടുകയും പിന്നീട് ജീവിത വിജയം നേടുമ്പോൾ തിരക്ക് മൂലമോ മറ്റോ സമാജത്തെ മറക്കുകയും ചെയ്യുന്ന യുവതലമുറയോട് ജനറൽ സെക്രട്ടറി ശ്രീ കെ. പി. ഹരികൃഷ്ണൻ ഈയിടെ ഒരു അഭ്യർത്ഥന നടത്തിയിരുന്നു.

നിങ്ങൾ രക്ഷാകർത്താക്കളെപ്പോലെത്തന്നെ സമാജത്തിന്റെയും അഭിമാനമാണ്. നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ആത്മാർത്ഥമായി ആഗ്രഹിച്ച് പ്രത്യേകം താല്പര്യമെടുത്ത് നിങ്ങളുടെ മുൻ തലമുറ ഒരുക്കി വെച്ച വിലയേറിയ പുരസ്കാരങ്ങളാണ് നിങ്ങളെ തേടിയെത്തിയത്. തികച്ചും അർഹമായ കരങ്ങളിൽത്തന്നെ.

നിങ്ങളുടെ താഴെയുള്ള തലമുറയും നിങ്ങളുടെ അതേ കഴിവുകളോടെ വന്നു കൊണ്ടിരിക്കുകയാണ്. അവരെയും നമുക്ക് പ്രോത്സാഹിപ്പിക്കേണ്ടതുണ്ടല്ലോ. അതിനാൽ നിങ്ങളാലാവുന്ന സഹായങ്ങൾ സമാജത്തിലേക്ക് നൽകുക. നമ്മളെല്ലാം ചേർന്ന നമ്മുടെ കുടുംബത്തിൽ എല്ലാ അർത്ഥത്തിലും ഐശ്വര്യം നിറയട്ടെ.

ജനറൽ സെക്രട്ടറിയുടെ ഈ അഭ്യർത്ഥനയെ മാനിച്ചും അനുസരിച്ചും തൃശൂർ ഒല്ലൂർ എടക്കുന്നി സാരസ്വതത്തിൽ ശ്രീ ടി. ജി. ജിതിൻ തൃശൂർ ജില്ല യുവജനോത്സവത്തിലേക്ക്(പഞ്ചാരി) പതിനായിരം (10000) രൂപ സംഭാവന ചെയ്തു.

തുളസീദളം എഡിറ്റർ ശ്രീ ഗോപൻ പഴുവിലിന്റെയും (പഴുവിൽ തെക്കേ പിഷാരം), മഹാദേവമംഗലം പിഷാരത് രതിഗോപന്റെയും മകനായ ജിതിൻ 2010ലെ എ. പി. എം സ്കോളർഷിപ് (10th), 2012ലെ കാട്ടൂർ ബാലകൃഷ്ണ പിഷാരോടി& പടിഞ്ഞാറു ട്ട് വിജയലക്ഷ്മി പിഷാരസ്യാർ സ്മാരകം പ്ലസ് ടു അവാർഡ് (കംപ്യുട്ടർ സയൻസ്) എന്നിവ കരസ്ഥമാക്കിയ മിടുക്കനാണ്.

ഇപ്പോൾ ബംഗളുരുവിൽ L Brands എന്ന സ്ഥാപനത്തിൽ സീനിയർ അനലിസ്റ്റ് ആയി ജോലി ചെയ്യുന്നു.

ജിതിൻ ചെയ്ത ഈ സൽപ്രവർത്തി എല്ലാ പുരസ്‌കാര ജേതാക്കൾക്കും മാതൃകയാണെന്നും അവരും ഇത്തരം സഹകരണങ്ങളിലൂടെ സേവനങ്ങളിൽ കുടെയുണ്ടാകട്ടെ എന്നും ശ്രീ ഹരികൃഷ്ണൻ പ്രത്യാശ പ്രകടിപ്പിച്ചു.

5+

One thought on “മാതൃകയായി ജിതിൻ ടി. ജി

Leave a Reply

Your email address will not be published. Required fields are marked *