ഇരിഞ്ഞാലക്കുട ശാഖാ വാർഷികം 2020 – പുതിയ ഭരണസമിതി

– സി ജി മോഹനൻ

 

പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖാ വാർഷിക  പൊതുയോഗ റിപ്പോർട്ട്‌
====================
ഇരിങ്ങാലക്കുട ശാഖ  വാർഷിക യോഗം (19/01/2020) നു ഉച്ചക്ക് ശേഷം നമ്പൂതിരിസ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് കൂടി.

കുമാരി ശ്രീപ്രിയ പ്രസാദിന്റെ പ്രാർത്ഥന യോടെ യോഗം ആരംഭിച്ചു.

സമാജം കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് ശ്രീ രാമചന്ദ്രപിഷാരോടിയും, തുളസീദളം എഡിറ്റർ ഗോപൻ പഴുവിലും,  ഇരിങ്ങാലക്കുട ശാഖാ പ്രസിഡണ്ട് മായ സുന്ദരേശൻ, സെക്രട്ടറി ജയശ്രീ മധു, ട്രെഷറർ മോഹനൻ എന്നിവർ ചേർന്നു ഭദ്ര ദീപം കൊളുത്തിയതോടെ വാർഷികത്തിനു തുടക്കമായി.

തുളസീദളം മാനേജർ ശ്രീ P മോഹനൻ വേദിയിലെ അതിഥികളെ ശാഖയുടെ വാർഷിക യോഗത്തിലേക്ക് സ്വാഗതം ചെയ്തു. തുടർന്ന് മോഹനൻ ശാഖയുടെ പ്രവർത്തനത്തെ പറ്റിയും, യോഗത്തിലെ തുടർ നടപടികളെയും കുറിച്ച് സംസാരിച്ചു. കഴിഞ്ഞ ഒരു വർഷത്തിൽ അന്തരിച്ച ഇരിങ്ങാലക്കുട ശാഖയിലെ അംഗങ്ങൾ മറ്റ് സിനിമ, കലാരംഗത്തെ സമുദായ അംഗങ്ങൾക്കും അനുശോചനം രേഖപ്പെടുത്തി.
തുടർന്ന് കേന്ദ്ര കമ്മിറ്റി പ്രസിഡന്റ്‌ ശ്രീ രാമചന്ദ്ര പിഷാരോടി തന്റെ ഉൽഘാടന പ്രസംഗത്തിൽ സമാജത്തിന്റെ പ്രവർത്തനത്തെ പറ്റിയും, ഡിസംബറിൽ നടന്ന ജില്ല കലോത്സവത്തിന്റെ (പഞ്ചാരി) വിജയത്തെയും കുറിച്ച് ഹൃദ്യമായി സംസാരിച്ചു. പഞ്ചാരി യുടെ വിജയത്തിൽ ഇരിഞ്ഞാലക്കുട ശാഖയുടെ പങ്ക് എടുത്തു പറഞ്ഞു. ശാഖയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും, കൂടുതൽ യുവാക്കളെ മുൻ നിരയിൽ സമാജം പ്രവർത്തനത്തിനായി കൊണ്ട് വരണം എന്നു പറഞ്ഞു. ഇരിങ്ങാലക്കുട ശാഖ പഞ്ചാരിയുടെ നടത്തിപ്പിനായി പറഞ്ഞതിലും കൂടുതൽ പണം പിരിച്ചു കൊടുത്തതിൽ സന്തോഷം പ്രകടിപ്പിച്ചു. കുട്ടായ പ്രവർത്തനം, സമയോചി തമായ കേന്ദ്ര കമ്മിറ്റിയുടെ ഇടപെട്ടു കൊണ്ട് ഉള്ള പ്രവർത്തനം, ആത്മാർത്ഥമായ സഹകരണം എന്നിവ കൊണ്ട് പഞ്ചാരി വിജയം കണ്ടു. ഇതിനായി രാപ്പകൽ പിന്നിൽ പ്രവർത്തിച്ച എല്ലാ സമുദായ അംഗങ്ങൾക്കും, ഇരിങ്ങാലക്കുട ശാഖക്കും അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു. എല്ലാ ശാഖയുടെയും വാർഷികം ഇനി മുതൽ ഏപ്രിൽ മുതൽ മാർച്ച്‌ കാലയളവിൽ നടത്തണം എന്നും പറഞ്ഞു.

അടുത്തതായി ആശംസകൾ നേർന്നുകൊണ്ട് ശ്രീ ഗോപൻ പഴുവിൽ തന്റെ പ്രസംഗത്തിൽ പഞ്ചാരിയുടെ വിജയത്തെ പറ്റിയും ഇരിങ്ങാലക്കുട ശാഖയുടെ കലാപ്രതിഭകളെ പറ്റിയും (കുമാരി സാന്ദ്ര, ആരതി, ശ്രീപ്രിയ, ശ്രീതു, സ്വാതി ഉണ്ണിരാജ്, ഭാസിരാജ്, സന്തോഷ്‌ തുടങ്ങിയവർ )എടുത്തു പറയുകയുണ്ടായി. പഞ്ചാരിയുടെ വിജയത്തിൽ ശാഖയുടെ നിർലോഭമായ സഹകരണത്തെ പ്രത്യേകം അഭിനന്ദിച്ചു. കേന്ദ്ര ഭാരവാഹികൾ ശാഖയിലെ എൺപതു വയസ്സിനു മുകളിലുള്ള മുതിർന്നവരെ (ശ്രീ പി വിജയൻ അറക്കൽ പിഷാരം, ശ്രീ സി പി രാധാകൃഷ്ണൻ -ചേലുകുളങ്ങര പിഷാരം, ശ്രീ ബാലകൃഷ്ണൻ – പെരുവനം പിഷാരം, ശ്രീ സുന്ദരേശൻ – കല്ലങ്കര പിഷാരം )എന്നിവരെ പൊന്നാട അണിയിച്ചു ആദരിച്ചു. കുമാരി സാന്ദ്രക്ക് ലഭിച്ച അംഗീകാരങ്ങൾക്കു കേന്ദ്ര പ്രസിഡണ്ട്‌ ആദരിക്കുകയുമുണ്ടായി.

പിന്നീട് സെക്രട്ടറി കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടും, ഖജാൻജി വരവുചെലവ് കണക്കുകളും അവതരിപ്പിക്കുകയും ആയതു സഭ പാസാക്കുകയും ചെയ്തു. താഴെ പറയുന്ന പുതിയ ഭാരവാഹികളെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു.

പ്രസിഡണ്ട്: ശ്രിമതി മായാസുന്ദരേശൻ

വൈ സ്പ്രെസിഡണ്ട്: ശ്രീ വി പി രാധാകൃഷ്ണൻ

സെക്രട്ടറി : ശ്രീ സി ജി മോഹനൻ

ജോയിന്റ് സെക്രട്ടറി:  ശ്രീ ടി പി ഗോവിന്ദൻകുട്ടി

ഖജാൻജി : ശ്രീ എം ജി മോഹനൻ

കമ്മിറ്റി അംഗങ്ങൾ: പി മോഹനൻ, ജയശ്രി മധു, കെ പി വേണുഗോപാൽ, ജയകൃഷ്ണൻ, പുഷ്പ മോഹനൻ, സന്തോഷ്‌ ജി കുട്ടി.

ഇ. ഓഡിറ്റർ: ശ്രീ രാജൻപിഷാരോടി.

പിന്നീട് പുതിയ വനിതാ കമ്മിറ്റിയേയും തിരഞ്ഞെടുത്തു.
പ്രസിഡണ്ട്്: റാണി രാധ കൃഷ്ണൻ
വൈസ് പ്രസിഡണ്ട്: ശ്രീ കുമാരി മോഹനൻ ,
ലതാ വേണുഗോപാൽ
സെക്രട്ടറി : ജയശ്രീ മധു
ജോയിന്റ് സെക്രട്ടറി: ദേവി മുകുന്ദൻ,
ലതാ സോമനാഥൻ
കോർഡിനേറ്റർ:  മായ സുന്ദരേശൻ
കമ്മിറ്റി മെംബേർസ് :ചന്ദ്രമതി ഉണ്ണികൃഷ്ണൻ, വത്സല രാജൻ, ശ്രുതി മനീഷ്, രാജലക്ഷ്മി, തുളസി, പ്രിയ രാമചന്ദ്രൻ,പ്രമീള മുകുന്ദൻ, ഗിരിജ മോഹൻദാസ്
കൂടാതെ കേന്ദ്ര പ്രതിനിധികളേയും നോമിനേ റ്റ് ചെയ്തു.
V. P. രാധാകൃഷ്ണൻ
P. മോഹനൻ
രാജൻ പിഷാരോടി
ശ്രുതി മനീഷ്
M. G. മോഹനൻ
K. P. മോഹൻദാസ്
മധു. K. C.
തുടർന്ന് ക്ഷേമ നിധിയും നടത്തി . രാധാകൃഷ്ണന്റെ നന്ദി പ്രകടനത്തിനു ശേഷം ദേശീയ ഗാനാലാപനത്തിനും ചായ സൽക്കാരത്തിനും ശേഷം യോഗം പിരിഞ്ഞു.

ചിത്രങ്ങൾ കാണുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഇരിഞ്ഞാലക്കുട ശാഖാ വാർഷികം 2019-20 ഫോട്ടോസ്

 

1+

Leave a Reply

Your email address will not be published. Required fields are marked *