എറണാകുളം ശാഖ 2020 ഫെബ്രുവരി മാസ യോഗം

എറണാകുളം ശാഖയുടെ ഫെബ്രുവരി മാസ യോഗം അഡ്വ. സുരേഷ് സുകുമാറിന്റെ തൃപ്പൂണിത്തുറയിലുള്ള ‘കരുണാലയത്തിൽ’ വെച്ച് 09-02-2020 നു ഉച്ചക്ക് മൂന്നു മണിക്ക് നടന്നു.

ശ്രീമതി രഞ്ജിനി സുരേഷ് നിലവിളക്ക് കൊളുത്തി യോഗത്തിനു സമാരംഭം കുറിച്ചു . കുമാരി കാമ്യ സുരേഷിന്റെ പ്രാർത്ഥനയോടെ തുടങ്ങിയ യോഗത്തിലേക്ക് ഏവർക്കും ശ്രീമതി രഞ്ജിനി സുരേഷ്സ്വാഗതം പറഞ്ഞു.

തുടർന്ന് അനുശോചനങ്ങൾക്കു ശേഷം പ്രസിഡണ്ട് ശ്രീ രാം കുമാർ മെയ് മാസത്തിൽ നടത്തേണ്ടുന്ന ശാഖാ വാർഷികത്തിന് വേണ്ടുന്ന മുന്നൊരുക്കങ്ങളെ കുറിച്ചു സംസാരിച്ചു. എറണാകുളം ജില്ലയിലെ മൂന്നു ശാഖകളും ചേർന്ന് കുടുംബ സംഗമം നടത്തണോ അതോ മൂന്നു ശാഖകളുടെയും നേതൃത്വത്തിൽ കേന്ദ്ര വാർഷികം നടത്തണോ എന്ന ചർച്ച യോഗത്തിൽ ശക്തമായി അവതരിക്കപ്പെട്ടു. മറ്റു ശാഖകളുമായി കൂടിയാലോചിച്ച് ഒരു തീരുമാനത്തിലെത്താൻ കമ്മിറ്റി അംഗങ്ങളെ ചുമതലപ്പെടുത്തി.

മുഖ്യാതിഥിയായി യോഗത്തിൽ പങ്കെടുത്ത മുംബൈ ശാഖാംഗവും വെബ്‌സൈറ്റ് അഡ്മിനുമായ ശ്രീ വി പി മുരളീധരൻ ഇപ്പോഴത്തെ വെബ്സൈറ്റിൻറെ പ്രവർത്തനങ്ങളെക്കുറിച്ച് പ്രതിപാദിച്ചു.

കഴിഞ്ഞ മാസത്തെ റിപ്പോർട്ട് ശ്രീ കൃഷ്ണകുമാർ അവതരിപ്പിച്ചു.

ശ്രീ സന്തോഷ് കൃഷ്‌ണന്റെ നന്ദിപ്രകടനത്തോടെ യോഗം അവസാനിച്ചു.

0

Leave a Reply

Your email address will not be published. Required fields are marked *