എറണാകുളം ശാഖ ഡിസംബർ മാസ യോഗം

എറണാകുളം ശാഖയുടെ ഡിസംബർ മാസ യോഗം 08-12-2019നു ശ്രീ കെ എൻ ഋഷികേശിന്റെ ഭവനത്തിൽ നടന്നു.

ശാലിനിയുടെ ഈശ്വരപ്രാർത്ഥനയോടെ തുടങ്ങിയ യോഗത്തിൽ കുലപതി കെ പി അച്യുതപിഷാരോടിക്ക് അനുശോചനം രേഖപ്പെടുത്തി.

സ്വാഗതപ്രസംഗത്തിൽ മാസയോഗങ്ങളിൽ കൂടുതൽ അംഗങ്ങൾ പങ്കെടുക്കുന്ന ശാഖ എറണാകുളം ശാഖയാണെന്നത് ഏടുത്തുകാട്ടി.

കലാരംഗങ്ങളിലേക്ക് കടന്നു വരുന്ന കുട്ടികളെ പ്രോൽസാഹിപ്പിക്കേണ്ടതും സമൂഹത്തിന്റെ പുതിയ കാഴ്ചപ്പാടുകൾക്കനുസരിച്ച് പ്രവർത്തിക്കുന്ന സമുദായ പ്രവർത്തനങ്ങളും , വരാനിരിക്കുന്ന വാർഷികാഘോഷവും ചർച്ചാവിഷയമായി.

സതീശൻ, ഋഷികേശ്, ശാലിനി, അനൂപ്, ജ്യോതി, ദീപ, ജയൻ എന്നിവരുടെ ഭക്തിഗാനങ്ങളും ചലച്ചിത്രഗാനങ്ങളും യോഗത്തെ പോഷിപ്പിച്ചു.

അടുത്തമാസത്തെ  മീറ്റിംഗ് 2020 ജനുവരി 12നു 3 മണിക്ക് അനിത രവീന്ദ്രന്റെ വീട്ടിൽ വച്ച് നടക്കും.

എ രാമചന്ദ്രന്റെ നന്ദി പ്രകടനത്തോടെ യോഗം അവസാനിച്ചു.

 

1+

One thought on “എറണാകുളം ശാഖ ഡിസംബർ മാസ യോഗം

Leave a Reply

Your email address will not be published. Required fields are marked *