എറണാകുളം ശാഖ 2020 ജനുവരി മാസ യോഗം

എറണാകുളം ശാഖയുടെ ജനുവരി മാസ യോഗം 12-01-2020 നു ശ്രീമതി അനിത രവീന്ദ്രന്റെ വസതിയിൽ ചേർന്നു. ശ്രീമതി അനിത രവീന്ദ്രൻ എവർക്കും സ്വാഗതമാശംസിച്ചു.

ഔപചാരിക യോഗനടപടികൾക്കു ശേഷം രക്ഷാധികാരി ഏവർക്കും പുതുവൽസരാശംസകൾ നേർന്നു.

കഥകളിയിൽ അരങ്ങേറ്റം കുറിച്ച ഹരികുമാർ-ശാലിനി ദമ്പതികളുടെ മകൻ വിഷ്ണുദത്തനെ അഭിനന്ദിച്ച് പ്രോൽസാഹന സമ്മാനം നല്കി.

മെയ് മാസത്തിൽ നടത്താനിരിക്കുന്ന വാർഷികാഘോഷത്തിന്റെ രൂപരേഖ തയ്യാറാക്കാനും യുവപങ്കാളിത്തം ഉറപ്പുവരുത്തുവാനുമുള്ള ശ്രമങ്ങൾ തുടങ്ങാൻ തീരുമാനമായി.

കൂട്ടയ്മകൾ ഏതാഘോഷത്തെയും പ്രിയങ്കരമാക്കും എന്നോർമ്മിപ്പിച്ചു കൊണ്ട് തിരുവാതിരക്കളിയും അരങ്ങേറി.

ശ്രീ ബാലചന്ദ്രന്റെ നന്ദി പ്രകാശനത്തോടെ യോഗം പര്യവസാനിച്ചു.

0

Leave a Reply

Your email address will not be published. Required fields are marked *