സമാജം വെബ്സൈറ്റ് മറ്റൊരു പുതു മത്സരവുമായെത്തുന്നു.
സ്ത്രീകൾക്കായി മാത്രമൊരു മത്സരം.
കരകൗശല നിർമ്മിതി മത്സരം.
നിങ്ങളിലെ കലാചാതുരി പ്രകടിപ്പിക്കാനൊരവസരം. ഏതു വസ്തുക്കൾ കൊണ്ടുള്ള നിർമ്മിതിയും സ്വീകരിക്കുന്നതാണ്. സൗന്ദര്യാത്മക രൂപഭംഗിക്ക് മാത്രമാണ് പ്രാമുഖ്യം നൽകേണ്ടത്.
പത്തുവയസിനു മേൽ പ്രായമുള്ള എല്ലാ പെൺകുട്ടികൾക്കും, സ്ത്രീകൾക്കും പങ്കെടുക്കാം.
നിങ്ങളുടെ സൃഷ്ടികൾ 2019 നവംബർ 30നുള്ളിൽ താഴെപ്പറയുന്ന വിലാസത്തിലേക്ക് അയക്കേണ്ടുന്നതാണ്.
രാജൻ സിത്താര
KLIK / Sitharastudio
Kodakara
680684 Trichur, Kerala, India
അയക്കുന്നതിനു മുമ്പായി പ്രസ്തുത സൃഷ്ടിയുടെ ഒരു ഫോട്ടോ(എല്ലാ വശങ്ങളും കാണത്തക്കവിധം) ഞങ്ങൾക്ക് 07304470733 എന്ന വാട്ട്സ് ആപ്പ് നമ്പറിൽ അയക്കേണ്ടതാണ്.
ഏറ്റവും നല്ല സൃഷ്ടികൾക്ക് സമ്മാനങ്ങൾ നൽകുന്നതും സൃഷ്ടികൾ സമാജം ഉചിതമായ വേദിയിൽ പ്രദര്ശിപ്പിക്കുന്നതുമാണ്.
വെബ് ടിം.