ചണ്ഡാല ഭിക്ഷുകി

രാഗതരംഗം, ഡോംബിവിലി അവതരിപ്പിച്ച, വ്യത്യസ്തമായ വിവിധ രാഗങ്ങളിൽ ചിട്ടപ്പെടുത്തി, സ്ത്രീകൾ മാത്രം രംഗാവിഷ്കാരം നിർവ്വഹിച്ച, കാലത്തിന്റെ കരുത്തും സാമൂഹ്യനീതിക്കു വേണ്ടിയുള്ള പോരാട്ടവും, കവിതയുടെ പ്രചണ്ഡതയുംകൊണ്ട് മലയാള കാവ്യചരിത്രത്തെ പുനഃപ്രതിഷ്ഠിച്ച കുമാരനാശാൻറെ ഖണ്ഡകാവ്യം “ചണ്ഡാല ഭിക്ഷുകി” യുടെ ആദ്യ രംഗാവിഷ്കാരം ഇന്നലെ, 29-06-19 നു  പൻവേൽ ആദ്യ ക്രാന്തി വീർ വാസുദേവ് ഫഡ്‌കെ ഓഡിറ്റോറിയത്തിൽ വെച്ചു അരങ്ങേറി.

ഈ പ്രഥമ രംഗാവിഷ്‌ക്കാരം ഉദ്ഘാടനം ചെയ്തത് കേരളീയ കേന്ദ സംഘടനാ പ്രസിഡണ്ട് ശ്രീ ടി . എൻ ഹരിഹരൻ ആയിരുന്നു.

പിഷാരോടി സമാജം, മുംബൈ ട്രഷറർ ശ്രീ വി പി മുരളീധരൻ, ശ്രീ രവി തൊടുപുഴ [മുംബൈ നാട്ടരങ്ങ്, ഘാർഗർ], ശ്രീകാന്ത് നായർ, സുമ രാമചന്ദ്രൻ എന്നിവർ ആശംസകൾ അറിയിച്ചു.

സമൂഹത്തിലെ ഉച്ച നീചത്വങ്ങൾക്കെതിരെ ആഞ്ഞടിച്ചതും, കാവ്യമനോഹാരിത കൊണ്ട് അതിശ്രേഷ്ഠവുമായ കൃതിയെ നിർമ്മിച്ച് അരങ്ങിലെത്തിച്ചത് ഐ ജി മനോജ് പിഷാരടിയും , പി പി ബാബുരാജൂം ചേർന്നാണ്.

സംഗീതവും, സംവിധാനവും നിർവഹിച്ചിരിക്കുന്നത് കളത്തൂർ വിനയൻ.
ആലാപനം : രാജേശ്വരി പ്രമോദ് പിഷാരടി

രംഗത്തെ മറ്റു പിഷാരടി സാന്നിദ്ധ്യങ്ങൾ : ജയന്തി മനോജ്, കീർത്തന മുരളീധരൻ, ശ്വേത രമേഷ്, കാവ്യ ശശികുമാർ.

കലാസംവിധാനം നിർവഹിച്ചിരിക്കുന്നത് ശിവപ്രസാദ്, ശബ്ദവും വെളിച്ചവും : വർഗീസ് & അഭിനവ്.
അവതാരിക : നാരായണൻകുട്ടി, ഗ്രാഫിക് സിഡൈൻസ് : സനോജ് രാമപൈ.
പ്രോഗ്രാം കോ ഓർഡിനേറ്റർ : ബബിത സെബാസ്റ്റൃൻ.
പിന്നണിയിൽ പ്രവർത്തിച്ചവർ: അനിൽ പൊതുവാൾ, നെടുമ്പള്ളി കൃഷ്ണമോഹൻ, സിദ്ധാർത്ഥ്, രാം മോഹൻ.

0

3 thoughts on “ചണ്ഡാല ഭിക്ഷുകി

  1. Family get-together of TVM samajam is planned at our new residence (Sreesailam, Dharini Homes, Avukulam, Mukkilkkada, Chempazhathi(po)) on 23 Jun 19 Sunday at 1030Hrs. All members are cordially invited to attend
    Sandeep :9219500701
    Vidya: 9497842575

    0

Leave a Reply

Your email address will not be published. Required fields are marked *