ബെംഗളൂരു ശാഖ ഓഗസ്റ്റ് മാസയോഗം

0

ബെംഗളൂരു ശാഖയുടെ ഓഗസ്റ്റ് മാസത്തെ യോഗം, 2019 ഓഗസ്റ്റ് 11, ഞായറാഴ്ച്ച, മാറത്തഹള്ളിയിലെ, മുനേകോലാലയിലുള്ള ശ്രീ തൊണ്ണങ്ങാമത്ത് പിഷാരത്ത് കൃഷ്ണചന്ദ്രന്റെ ഗൃഹത്തിൽ (സായികൃപ) വച്ച് രാവിലെ 10 മണിക്ക് ശാഖ പ്രസിഡണ്ട് ശ്രീ ദിനേശ് പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ നടന്നു.

മാസ്റ്റർ ജയറാം ഈശ്വരപ്രാർത്ഥന ചൊല്ലുകയും ശ്രീ കൃഷ്ണചന്ദ്രൻ എല്ലാവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. ഈ അടുത്തകാലത്ത് നമ്മെ വിട്ട് പിരിഞ്ഞ സമുദായ അംഗങ്ങളുടെ ആത്മാക്കൾക്ക് വേണ്ടി പ്രാർത്ഥിച്ചു.

ട്രഷറർ ശ്രീ രാധാകൃഷ്ണൻ കണക്ക് അവതരിപ്പിച്ചു. ശാഖയുടെ രെജിസ്ട്രേഷൻ പുതുക്കാനുള്ള ഉദ്യമങ്ങൾ വളരെ വേഗത്തിൽ നടക്കുന്നുണ്ടെന്ന് ബഹുമാനപെട്ട പ്രസിഡണ്ട് അറിയിച്ചു. ശാഖയുടെ രെജിസ്ട്രേഷൻ പുതുക്കിയാൽ ഉടനെ തന്നെ, സമാജം വകയിലുള്ള സ്ഥലം നമ്മുടെ പൂർണ്ണനിയന്ത്രണത്തിൽ കൊണ്ടുവരാനുള്ള കാര്യങ്ങളുടെ നടപടി കൈക്കൊള്ളാം എന്നും സദസ്സ് ഒന്നടങ്കം നിശ്ചയിച്ചു.

കർണാടകത്തിലെയും കേരളത്തിലെയും പ്രളയ ദുരിതാവസ്ഥ കണക്കിലെടുത്തുകൊണ്ട് സമാജത്തിൻറെ ഓണാഘോഷങ്ങൾ ഈ വർഷം വേണ്ടതില്ലെന്ന് യോഗത്തിൽ തീരുമാനിച്ചു.

“പ്രധാൻ മന്ത്രി ഭാരതീയ ജൻ ഔഷധി കേന്ദ്ര” യുടെ ഔട്ട്ലെറ്റ് ആരംഭിക്കുവാനുള്ള കാര്യങ്ങൾ വളരെ ഗൗരവത്തോടെ നടക്കുന്നെന്ന വിവരവും പ്രസിഡണ്ട് അറിയിച്ചു.

അടുത്ത മാസത്തെ യോഗത്തിന് ആതിഥേയത്വം വഹിക്കാമെന്ന് ശ്രീ രാധാകൃഷ്ണൻ (ശാഖ ട്രഷറർ) അറിയിച്ചു. യോഗദിവസം പിന്നീട് അറിയിക്കുന്നതായിരിക്കും.

ജോ.സെക്രട്ടറി ശ്രീ നന്ദകുമാറിന്റെ നന്ദിപ്രകാശനത്തിനു ശേഷം ലഘു ചായസൽക്കാരത്തോടെ പ്രതിമാസയോഗം അവസാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *