കോവിഡ് പരിചരണത്തിൽ നമുക്കിടയിലെ ഒരു ഡോക്ടർ കൂടി

മുംബൈ കാന്തിവലി ശതാബ്‌ദി മുനിസിപ്പൽ ആശുപതിയിലെ കോവിഡ് രോഗികളുടെ പ്രസവ വാർഡിൽ കർമ്മ നിരതയായി ഡോ. അശ്വിനി മോഹൻദാസ് അമ്മമാർക്കും കുഞ്ഞുങ്ങൾക്കും താങ്ങും തണലുമാവുന്നു.

മുംബൈ സയണിലുള്ള ലോകമാന്യ തിലക് ആശുപത്രിയിൽ നിന്ന് എം ബി ബി എസ് ബിരുദവും തുടർന്ന് പ്രസൂതി ശാസ്ത്രത്തിൽ മുംബൈ ജെ ജെ ഹോസ്പിറ്റലിൽ നിന്നും ബിരുദാനന്തര ബിരുദവും നേടിയ അശ്വിനി മുംബൈ ശാഖാംഗങ്ങളായ മായന്നൂർ പിഷാരത്ത് ഗീത മോഹൻദാസിന്റെയും ആലുവ കുട്ടമശ്ശേരി പിഷാരത്ത് മോഹൻ ദാസ് പിഷാരോടിയുടെയും ഏക മകളാണ്.

ഭർത്താവ്: ഡോ. ഗഗൻ പ്രതാപ് സാഹ്നി( M.D. Pathology, Sion Hospital Mumbai)

ഡോ. അശ്വിനിക്ക് വെബ്‌സൈറ്റിന്റെയും പിഷാരോടി സമാജത്തിന്റെയും അഭിനന്ദനങ്ങൾ.

15+

2 thoughts on “കോവിഡ് പരിചരണത്തിൽ നമുക്കിടയിലെ ഒരു ഡോക്ടർ കൂടി

Leave a Reply

Your email address will not be published. Required fields are marked *