Arengettam of Master Vishnudathan H Pisharody

1+

വിഷ്‌ണുവിന്റെ കഥകളി അരങ്ങേറ്റം ഇന്നലെ നടന്നു.

പ്രസിദ്ധ കഥകളി ആചാര്യൻ ഗുരു ആർ എൽ വി ദാമോദര പിഷാരോടിയുടെ പേരക്കുട്ടി വിഷ്ണുദത്തൻ ഹരി പിഷാരോടിയുടെ കഥകളി അരങ്ങേറ്റം 2019 നവംബർ 26 ചൊവ്വാഴ്ച രാത്രി 12 മണിക്ക് തൃപ്പൂണിത്തുറ പൂർണ്ണത്രയീശ്വര സന്നിധിയിൽ വെച്ച് നടന്നു.

തൃപ്പൂണിത്തുറ ചിന്മയ മിഷൻ സ്‌കൂളിലെ മൂന്നാം തരത്തിൽ പഠിക്കുന്ന വിഷ്ണു ശ്രീ ആർ എൽ വി ദാമോദര പിഷാരോടിയിൽ നിന്നും ശ്രീ ആർ എൽ വി പ്രമോദിന് നിന്നുമാണ് കഥകളി അഭ്യസിക്കുന്നത്.

പ്രശസ്ത നർത്തകി മഹാദേവമംഗലം പിഷാരത്ത് ഡോ. ആർ എൽ വി ശാലിനി ഹരികുമാറിന്റെയും വിജയപുരത്ത് പിഷാരത്ത് ഹരികുമാറിന്റെയും പുത്രനാണ് വിഷ്ണു.

വിഷ്ണുവിന് ഇനിയും അനേകം അരങ്ങുകൾ കിട്ടുമാറാകട്ടെ എന്ന് ആശംസിക്കുന്നു

 

2 thoughts on “Arengettam of Master Vishnudathan H Pisharody

Leave a Reply

Your email address will not be published. Required fields are marked *