അർച്ചന വിജയൻ ജയരാജ് ചിത്രത്തിൽ പാടുന്നു

പ്രശസ്ത സംവിധായകൻ ജയരാജ്‌ സംവിധാനം ചെയ്യുന്ന Back Packers എന്ന ചിത്രത്തിൽ പ്രശസ്ത തെന്നിന്ത്യൻ ഗായകൻ ഹരി ചരണിനോടൊപ്പം ഒരു മനോഹരമായ ഗാനതത്തിലെ ഏതാനും വരികൾ പാടാനുള്ള ഭാഗ്യമാണ് അർച്ചന വിജയൻ എന്ന കൊച്ചു മിടുക്കിക്ക് കൈവന്നിരിക്കുന്നത്‌. മഞ്ഞളൂർ പിഷാരത്ത പി. കെ. വിജയന്റെയും ശുകപുരത്ത് പിഷാരത്ത് ദേവിയുടെയും മകളാണ് കോട്ടയം മെഡിക്കൽ കോളജിലെ എം ബി ബി എസ് വിദ്യാർത്ഥിനിയായ അർച്ചന. ഈ ചിത്രത്തിൽ ജയരാജിന്റെ സഹസംവിധായകനായി പ്രവർത്തിക്കുന്നത് ദർശൻ പിഷാരോടിയാണ്. അർച്ചനക്ക് വെബ്‌സൈറ്റിന്റേയും പിഷാരോടി സമാജത്തിന്റെയും ഭാവുകങ്ങൾ! ഗാനം കേൾക്കാം 11+