മാതൃഭാഷയിൽ ‘എ ‘ ഗ്രേഡുമായി കുമാരി അനഘ മണിപ്രസാദ്.

4+

 

പ്രവാസി മലയാളികൾക്ക് വേണ്ടി കേരള സർക്കാർ നടത്തുന്ന മലയാളം മിഷൻ എന്ന മാതൃഭാഷാ പാഠ്യപദ്ധതിയുടെ ഭാഗമായി, ഈ കഴിഞ്ഞ 2019 സെപ്റ്റംബർ 1-ം തീയതി നടന്ന ‘ആമ്പൽ‘ എന്ന മലയാളം പരീക്ഷയിൽ കുമാരി അനഘ മണിപ്രസാദ് ‘എ’ ഗ്രേഡ് കരസ്ഥമാക്കിയിരിക്കുന്നു. 88% മാർക്കാണ് അനഘ നേടിയിരിക്കുന്നത്.

ആമ്പൽ എന്നത് മലയാളം മിഷന്റെ 4 കോഴ്സുകളിൽ, മൂന്നാമത്തെ കോഴ്സായ ഹയർ ഡിപ്ലോമ ആണ്. കണിക്കൊന്ന എന്ന സർട്ടിഫിക്കറ്റ് കോഴ്സിലും സൂര്യകാന്തി എന്ന ഡിപ്ലോമ കോഴ്സിലും അനഘ ‘എ’ ഗ്രേഡ് കരസ്ഥമാക്കിയിട്ടുണ്ട്.

നവി മുംബൈ, സീവുഡ്‌സിൽ താമസിക്കുന്ന അനഘ, 2013-ൽ ആണ് മലയാളം മിഷന്റെ വിദ്യാർത്ഥിയായത്. മാതൃഭാഷ പഠിക്കുന്നതിനോടൊപ്പം കേരള തനിമയേയും, സംസ്കാരത്തെയും പ്രവാസികളായ ഞങ്ങൾക്ക് കൂടുതൽ മനസ്സിലാക്കുവാൻ സാധിക്കുന്നു എന്ന് അനഘ പങ്കുവെക്കുന്നു. തന്റെ മാതാവ് തനിക്ക് പ്രചോദനമാണ് എന്ന് അനഘ പറയുന്നു. +2 വിദ്യാർത്ഥിയായ തനിക്ക്, സ്കൂൾ പഠനത്തോടൊപ്പം മാതൃഭാഷ പഠിക്കുന്നത് വളരെയധികം താത്പര്യമാണ് എന്നും അനഘ പറയുന്നു.

ഭാഷയോടുള്ള താത്പര്യവും, പ്രയത്നവുമാണ് മകളുടെ വിജയം എന്നും, താൻ ഒരു സഹായി മാത്രമാണ് എന്ന് മാതാവും, ഗുരുവുമായ ശ്രീമതി ആശ മണിപ്രസാദ് വിലയിരുത്തുന്നു. തുടര്‍ന്നും മാതൃഭാഷ പഠിക്കുവാനുള്ള സാഹചര്യം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

കുമാരി അനഘ, ചെറുകുന്ന്, നടുവിൽ തെക്കേ വീട്ടിൽ ശ്രീ മണിപ്രസാദ് ന്റെയും, ചെറുകുന്ന് തെക്കേ വീട്ടിൽ ആശ മണിപ്രസാദ് ന്റെയും പുത്രി ആണ്.

അനഘക്ക് പിഷാരോടി സമാജത്തിൻറെ അഭിനന്ദനങ്ങൾ

5 thoughts on “മാതൃഭാഷയിൽ ‘എ ‘ ഗ്രേഡുമായി കുമാരി അനഘ മണിപ്രസാദ്.

Leave a Reply

Your email address will not be published. Required fields are marked *