പിഷാരോടി സമാജം 42മത് വാർഷിക സമ്മേളനത്തിന് ബാംഗ്ലൂരിൽ പരിസമാപ്തി

പിഷാരോടി സമാജം 42ആം വാർഷിക സമ്മേളനം 19/05/2019 ഞായറാഴ്ച ബാംഗ്ലൂർ ശ്രീ ഗുരു പാർട്ടി ഹാളിൽ വച്ച് ബാംഗ്ലൂർ ശാഖയുടെ ആഭിമുഖ്യത്തിൽ സമുചിതമായി ആഘോഷിച്ചു.

രാവിലെ 9.30 ന് രജിസ്‌ട്രേഷൻ ആരംഭിച്ചു. നാരായണീയപാരായണത്തിന് ശേഷം വാർഷിക പരിപാടികൾ ആരംഭിച്ചു.

സമാജം പ്രസിഡന്റ് ശ്രീ രാമചന്ദ്രപിഷാരടിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിന് ബാംഗ്ലൂർ ശാഖ പ്രസിഡൻ്റ് ശ്രീ ദിനേഷ് പിഷാരോടി ഏവരേയും സ്വാഗതം ചെയ്തു.

ഡോ രാജൻ പിഷാരോടി ദീപം തെളിയിച്ചു.
ജനറൽ സെക്രട്ടറി വാർഷിക റിപ്പോർട്ടും ട്രഷറർ കണക്കും അവതരിപ്പിച്ചു.

11 ശാഖകളിലെ ഭാരവാഹികൾ അഭിപ്രായങ്ങളും ആശംസകളും അറിയിച്ചു.

PE & WS ൻെറ റിപ്പോർട്ട് ജന.സെക്രട്ടറി അവതരിപ്പിച്ചു. കണക്കുകൾ ശ്രീ രാജൻ പിഷാരോടി കണക്കുകൾ അവതരിപ്പിച്ചു.

PP&TDT യുടെ റിപ്പോർട്ട് സെക്രട്ടറി ശ്രീ കെ പി ഗോപകുമാറും കണക്ക് ട്രഷറർ ശ്രീ എം പി ഉണ്ണികൃഷ്ണനും അവതരിപ്പിച്ചു. പ്രതിനിധി സഭായോഗം നിർദ്ദേശിച്ച പ്രകാരം ഇപ്പോൾ പ്രസിദ്ധീകരിച്ച കണക്ക് ആഡിറ്റ് റിപ്പോർട്ട് ലഭിച്ച ശേഷം അടുത്ത ഭരണസമിതിയിൽ അവതരിപ്പിച്ചു പാസാക്കാൻ തീരുമാനിച്ചു.

തുളസീദളം റിപ്പോർട്ടും കണക്കും മാനേജർ ശ്രീ പി മോഹനൻ അവതരിപ്പിച്ചു. പത്രാധിപർ ശ്രീ ഗോപൻ പഴുവിൽ അവലോകനം നടത്തി സംസാരിച്ചു. ചീഫ് എഡിറ്റർ ശ്രീമതി രമ പ്രസന്ന പിഷാരടി ആശംസകൾ നേർന്നു.

ബാംഗ്ലൂർ ശാഖയിലേയും എറണാകുളം, കോട്ടയം, കൊടകര, ഇരിങ്ങാലക്കുട, ചൊവ്വര, തൃശൂർ എന്നീ ശാഖകളിലെ അംഗങ്ങൾ കലാപരിപാടികൾ ഗംഭീരമായി.
കേരളത്തിന് പുറത്ത് ആദ്യമായി നടന്ന കേന്ദ്ര വാർഷിക പരിപാടികൾ അംഗങ്ങളുടെ സജീവ പങ്കാളിത്തം കൊണ്ടും കലാപരിപാടികളുടെ സമ്പന്നതകൊണ്ടും സമയ ബന്ധിതമായ ഔദ്യോഗിക നടപടികൾ കൊണ്ടൂം അവിസ്മരണീയമായ അനുഭവമായി.

Leave a Reply

Your email address will not be published. Required fields are marked *