ഷാരടി മോൾ

എല്ലാവർക്കും പിഷാരോടി സമാജത്തിന്റെ ഉത്രാട ദിനാശംസകൾ!

കുമാരി ഹർഷ രാമചന്ദ്രൻ(ചെന്നൈ ശാഖ) വരച്ച ഒരു ഓണാശംസകളാണ് ഇത്.

പരക്കാട്ട് പിഷാരത്ത് രാമചന്ദ്രന്റെയും പൊന്നാനി കിഴക്കേപ്പാട്ട് പിഷാരത്ത് ധനലക്ഷ്മിയുടെയും മകളാണ് പ്ലസ് 1 വിദ്യാർത്ഥിനിയായ ഹർഷ.

സഹോദരി ഹരിത ആറു വർഷം മുമ്പ് പത്താം തരത്തിൽ പഠിക്കുമ്പോൾ വരച്ച ചിത്രം അനുജത്തി പുനരാവിഷ്കരിച്ചതാണിത്.


ഓണത്തെക്കുറിച്ച് ഒരു നാലുവരി കവിത ക്ഷണിക്കുന്നു. #ഓണാശംസകൾ എന്ന ഹാഷ് ടാഗിൽ ഈ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുക.
ഏറ്റവും നല്ല നാലു കവിതകൾ തുളസീദളത്തിൽ പ്രസിദ്ധീകരിക്കുന്നതാണ്.

 

0

22 thoughts on “ഷാരടി മോൾ

 1. ഓണമുറ്റം…. ഗായത്രി ബാംഗ്ലൂർ
  ————————
  പൊട്ടിവിടർന്നു പൊന്നോണം
  കുട്ടികളെത്തി കുറ്റിക്കാട്ടിൽ
  തെച്ചിയും തുമ്പയും കൂടക്കുള്ളിൽ
  മുറ്റത്തെത്തി പൊന്നോണം
  പൊന്നോണത്തിനൊപ്പമെത്തി
  നടുമുറ്റത്തേക്കോണത്തപ്പൻ
  അട നേദിച്ചു മുത്തശ്ശി
  കാളൻ, ഓലൻ, അവിയലുമായി
  പ്രഥമൻ നാലു കൂട്ടവുമായി
  അമ്മയൊരുക്കി സ്നേഹ സദ്യ
  ആനന്ദിക്കു എല്ലാരും
  ഇപ്പോളെങ്കിലും ഈ ഓണമുറ്റത്തൊന്നിക്കൂ
  കരയരുതാരും, തളരുതാരും
  ആ മാവേലി തമ്പ്രാൻ തിരുമുൻപിൽ..
  …………………………………

  0
 2. കരയരുതാരും, തളരുതാരും
  ആ മാവേലി തമ്പ്രാൻ തിരുമുൻപിൽ..

  Well written.

  0
 3. അത്തപൊൻ പുലരി പിറന്നാൽ
  തൻ ഉണ്ണിക്കുണ്ടൊരു ആമോദം
  ഇത്തിരി ഒത്തിരി പൂക്കളം ഇട്ടു
  കൂട്ടരുമോത്തൊരു ആവേശം
  മാനത്ത് അങ്ങനെ നോക്കി
  കിടക്കും പൂവിനുമുണ്ടെ സൗന്ദര്യം
  ഒത്തുകൂടൽ എന്നതിനുണ്ടെ
  ഓണം എന്നൊരു മറുപേര്
  ഓണം വന്നാൽ ഉണ്ണികുട്ടന്
  പൊന്നിൽ മുക്കിയ കസവുതുണി
  അമ്മക്കറികൾ വിതറിയിരിക്കും
  നല്ലൊരു സദ്യക്കുണ്ടെ മാധുര്യം
  ഓണപ്പാട്ടിൻ ഗതികൾ അറിഞ്ഞ
  ഓണത്തപ്പൻ തിരു വരവുണ്ടെ
  കള്ള, ചതികൾ തീരെയില്ലോരു
  മലനാടിൻ നറു സ്മരണക്കായി

  – അക്ഷയ് സുരേഷ്
  കല്ലേക്കുളങ്ങര
  പാലക്കാട്

  0
 4. സ്‌മൃതി

  ഓണ നിലാവിന്റെ തുടികേട്ടുണർന്നു
  ഞാനോർമ്മ തൻ ഊഞ്ഞാലിലാടിയാടി
  നനവു തൻ ഓർമ്മയിൽ നിറവുമായ് ഓണവും
  മിഴിനീരുണങ്ങി പുടവയുമായ്

  പുഞ്ചിരി മീട്ടിയ തുമ്പ തൻ പായാരം
  പൂക്കളത്തിങ്കൽ സമൃദ്ധിയായി
  നിറവു തൻ ഓണം നനവുകൾ തീർക്കുന്നു
  വാടാ മലരുകൾ തൻ പൂക്കളങ്ങൾ

  എങ്കിലും മാതേവാ നീയറിഞ്ഞോ
  വാത്സല്യ കതിരാണോണം
  സ്നേഹനൈർമ്മല്യമലരാണോണം

  ജയശ്രീ, കൊടുങ്ങല്ലൂർ

  0
 5. ഓണം പൊന്നോണം

  അത്തം വന്നാൽ, പിന്നെ പത്തിന് ഓണം വന്നില്ലേ
  പുത്തനുടുപ്പും പൂത്തുമ്പിയുമായി, ഓണം വന്നില്ലേ.
  പട്ടു മുടുത്ത് ഉണ്ണിക്കുട്ടൻ ചാടി മറഞ്ഞില്ലേ..
  പൂവും ചൂടി അമ്മുക്കുട്ടി ഊഞ്ഞാലാടീല്ലേ!

  നൂറു കൂട്ടം കൂട്ടാനായി കുമ്പ നിറയ്ക്കാലോ
  മണ്ണും വാരി ഓണത്തപ്പൻ, കൂടെയൊരുക്കാലോ!
  പൂക്കൾ പറിച്ച് , മുറ്റത്തെല്ലാം പൂവുമിടാമലോ
  ഓണം, അന്ന് കിട്ടിയ കോടിയുടുക്കാല്ലോ.

  മുറ്റം നിറയേ കൂട്ടരുമായി ഓടി നടക്കാല്ലോ.
  ഏവരുമൊത്ത് ഓണപാട്ടും പാടാല്ലോ!
  ഓണം തന്റെ ഓളം കൊണ്ട് എത്തിയണഞ്ഞല്ലോ
  ചിങ്ങം തന്നുടെ രാജാവായി ഓണം വന്നല്ലോ!

  രചിച്ചത്- പൂജ.വി.പിഷാരോടി

  0
 6. ഓണം പൊന്നോണം

  അത്തം വന്നാൽ, പിന്നെ പത്തിന് ഓണം വന്നില്ലേ
  പുത്തനുടുപ്പും പൂത്തുമ്പിയുമായി, ഓണം വന്നില്ലേ.
  പട്ടു മുടുത്ത് ഉണ്ണിക്കുട്ടൻ ചാടി മറഞ്ഞില്ലേ..
  പൂവും ചൂടി അമ്മുക്കുട്ടി ഊഞ്ഞാലാടീല്ലേ!

  നൂറു കൂട്ടം കൂട്ടാനായി കുമ്പ നിറയ്ക്കാലോ
  മണ്ണും വാരി ഓണത്തപ്പൻ, കൂടെയൊരുക്കാലോ!
  പൂക്കൾ പറിച്ച് , മുറ്റത്തെല്ലാം പൂവുമിടാമലോ
  ഓണം, അന്ന് കിട്ടിയ കോടിയുടുക്കാല്ലോ.

  മുറ്റം നിറയേ കൂട്ടരുമായി ഓടി നടക്കാല്ലോ.
  ഏവരുമൊത്ത് ഓണപാട്ടും പാടാല്ലോ!
  ഓണം തന്റെ ഓളം കൊണ്ട് എത്തിയണഞ്ഞല്ലോ
  ചിങ്ങം തന്നുടെ രാജാവായി ഓണം വന്നല്ലോ!

  രചിച്ചത്- പൂജ.വി.പിഷാരോടി

  0
 7. ഓർക്കുന്നു ഞാനെൻ ബാല്യകാലം
  ഒത്തോരുമിച്ചുണ്ടോരോണക്കാലം
  കണ്ടില്ല ഞാനിന്നു പൂക്കളങ്ങൾ
  കേട്ടില്ല ഞാനിന്നു പൂവിളികൾ
  ബന്ധുക്കളാരെയും കണ്ടില്ല ഞാൻ
  തേങ്ങുന്ന ഓർമ്മകൾ ബാക്കിയാക്കി
  മറഞ്ഞൊരെൻ അമ്മയെ ഓർത്തിടുന്നൂ

  0
 8. ഇതും ഓണം

  പോയ വർഷം പ്രളയം കവർന്നെന്റയോണം
  തീരാത്ത ദുരിതത്തിൽ നിന്നുയിരേറ്റു നമ്മൾ
  വീണ്ടും വരവായി പൊന്നോണം വിരവിലൊര
  ല്ലലാൽ കോടിയും തേടി തിരിയുന്നു നമ്മൾ
  പൂക്കളം തീർക്കേണ്ട പല ദിനം ഇരു ദിനം മാത്ര
  മാണാഘോഷ ഘോഷങ്ങളെല്ലായിടത്തും
  തൃക്കാക്കരപ്പനെ മെനയേണ്ട മണ്ണതിൽ
  വിണ്ണിതിൻ കീഴതിലെല്ലായിനങ്ങളും വാങ്ങാം
  തുച്ഛം പണത്തിനാൽ സദ്യയും വിദ്യയും
  അദ്യമെല്ലാം വരും കട്ടിലിൻ കാൽക്കലായ്
  കാശതു വെക്കുവാൻ കീശയും വേണ്ടാത്ത
  ബേങ്കുണ്ടു കൈകളിലെല്ലാ മനുജനും
  വിരലൊന്നമർത്തിയാൽ ഭൂലോകമെല്ലാം
  കണ്മുന്നിലല്ലേ അത്തം കറുക്കാതെ ഓണം
  വെളുക്കട്ടെ മാനം വെളുക്കട്ടെ മനസും
  തുടിക്കട്ടെ.

  -അമൽ കൃഷ്ണൻ, ആലുവ

  0
 9. ഓണാശംസകൾ!

  ഇല്ലായ്മയിൽ ഇഷ്ടങ്ങൾ നഷ്ടപ്പെടുത്താതെ
  നന്മയാം പൊൻകതിർ മനസ്സിൽ വിളയിച്ചു
  കൂട്ടമായ് ചേർന്നു കൊയ്തെടുത്തുണ്ണുന്ന
  ഓണമാകട്ടെ എല്ലാദിനങ്ങളുമെന്നാശംസിച്ചീടുന്നു.

  ഗിരിജാ ദേവി,
  കിഴക്കേപ്പാട്ട് പിഷാരം, പൊന്നാനി

  0
 10. ഓണത്തിനിടക്ക് ഷാരത്തെ കച്ചവടം

  ഷാരടി മോളുടെ
  ചൂട്ടക്കു രണ്ടു
  ഇലകൾ പച്ച
  പൂക്കൾ മഞ്ഞ
  ഓടി വരുന്ന
  ഷാരടി ചെക്കനെ
  (മാവേലി മന്നനെ)
  ഒറ്റ പിടുത്തം

  0
 11. പൂവിളി

  ഓണമായാണമാ –
  യോണ മായെ
  ഓണ പൂക്കളം തീർക്കണ്ടേ
  മുറ്റത്ത് ചാണകം മെഴുകിയിട്ടു

  മാവേലി മന്നനെ
  വരവേൽക്കേണം
  മാതേവരെ യൊരുക്കേണം
  കോടിയുടുപ്പിക്കണം
  നൈവേദ്യം കഴിക്കണം

  പുത്തനുടുപ്പുകൾ
  വാങ്ങിടേണം
  സദ്യയൊരുക്കണം
  ഒന്നിച്ചനന്ദത്തോടെയുണ്ണണം

  ഓണക്കളികൾ കളിക്കേണം
  ഓണപ്പാട്ടുകൾ പാടിടേണം
  മലയാളി, നമ്മുടെ ഉത്സവമാണേ
  ഓണം ഓണം പൊന്നോണം
  നേരുന്നു നേരുന്നു
  ഓണത്തിന്റാസംസകൾ ആമോദത്തോടെ …

  ശ്രീപ്രകാശ്, ഒറ്റപ്പാലം
  9447240642

  0
 12. ഓണച്ചിന്ത

  പ്രകൃതിതൻ പുഞ്ചിരികളേറ്റു വാങ്ങിയ
  ഓണമനസ്സിന്നെവിടെ
  ഋതുക്കളാടിത്തിമിർത്ത രൗദ്രഭാവത്തിൻ
  നൊമ്പരക്കാഴ്ചകൾ മങ്ങിത്തുടങ്ങവേ
  കേരളമാകെ അലയടിച്ചുണർന്നെത്തുന്ന
  ഓഫറിൻ മേളമാണിന്നോണം
  ആർപ്പുവിളികൾ ഭിന്നമാണെന്നാലും
  ഓണാരവങ്ങളുയരുന്നിതെങ്ങും
  ഇനി വരും നാളുകൾ മനം നിറഞ്ഞാടുന്ന
  പ്രകൃതി തൻ വരദാനമാകട്ടെയോണം
  ചിങ്ങ നിലാവിൻ വസന്തം നിറയ്ക്കുന്ന
  പ്രകൃതി തൻ വരദാനമാകട്ടെയോണം

  വിനീത കൃഷ്ണകുമാർ
  എറണാകുളം

  0
 13. #ഓണാശംസകൾ

  നോവുന്ന ഓണം

  ഓണമായുണ്ണീ ഉണരുണര്
  ഓടിക്കളിക്കാൻ ഉണരുണര്
  കോടിയുടുക്കണം, കൂട്ടരുമൊത്തൊരാ-
  പൂക്കളിറുക്കണം, മുറ്റം മെഴുകണം
  പൂക്കളമിട്ടൊന്ന് ഊഞ്ഞാലാടേണം
  ഓണമായുണ്ണീ ഉണരുണര്
  ഓടിക്കളിക്കാൻ ഉണരുണര്

  മാനം കറുത്തൂ, മഴയും കനത്തൂ
  മുറ്റം കവിഞ്ഞു, പൂക്കളം മാഞ്ഞൂ
  മണ്ണതിൽ എല്ലാം വീണങ്ങുടഞ്ഞൂ
  അമ്മേയെന്നാർത്തു ഉണ്ണികരഞ്ഞൂ
  ഓണവും വേണ്ടാ കോടിയും വേണ്ടാ
  അമ്മതൻ മാറിൻ ചൂടു മതീ.

  0
 14. ഒരു ഓണത്തട്ടിക്കൂട്ട്

  ഓണപ്പൂവിളി കേട്ടല്ലോ
  ഒമന മുത്തുകൾ വന്നല്ലോ
  ഓണപ്പൂക്കളിറുത്തല്ലോ
  അത്തപ്പൂക്കളമിട്ടല്ലോ

  ഒന്നോണമിങ്ങു വന്നല്ലോ
  ഓണത്തപ്പൻ വന്നല്ലോ
  ഓണമുറ്റത്തിരുന്നല്ലോ
  അടമലരവിൽ ശർക്കര തിന്നല്ലോ

  ഓണക്കോടിയുടുത്തല്ലോ
  ഓണപ്പാട്ടുകൾ പാടീലോ
  ഓണമുറ്റത്തു നിന്നൊരോ
  ഓണക്കളികൾ കളിച്ചല്ലോ

  ഓണസ്സദ്യയുമൊരുങ്ങീലോ
  ഓലനും കാളനുമെരിശ്ശേരിയും
  ഓരോന്നും കൂട്ടി നല്ലോരോ
  ഓണസ്സദ്യയങ്ങുണ്ടുവല്ലോ

  0
 15. പൊന്നോണം

  ഓണം ഓണം പൊന്നോണം
  ഓണക്കോടിയുടുക്കേണം

  ചിങ്ങം വന്നാൽ പൊന്നോണം
  അത്തം പത്തിനു തിരുവോണം

  അത്തം തൊട്ടൊരുപത്തോണം
  പത്താം ദിനമോ പൊന്നോണം

  പൂക്കൾ കൊണ്ടൊരു പൊന്നോണം
  പത്താം ദിനമോ വല്യോണം

  അക്കരെ ഉള്ളവരെല്ലാരും
  ഇക്കരെയെത്തും പൊന്നോണം

  കാളൻ അവിയൽ ഉപ്പേരി
  ഓലൻ തോരൻ കിച്ചടിയും

  പച്ചടി നല്ലൊരു സാമ്പാറും
  പപ്പടമച്ചാർ പായസവും

  രസമേറീടും സദ്യയുമായ്
  വിരസത മാറ്റും പൊന്നോണം

  പൂവിളി പൂക്കള മൂഞ്ഞാലും
  പാട്ടും ആട്ടവും കൂട്ടരുമായ്

  ഓർമ്മകളായി ശേഷിപ്പൂ
  ഓണം ഓണം പൊന്നോണം

  0
 16. എല്ലാ കവിതകളും വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ

  0
 17. ഓണക്കവിതകൾ എല്ലാം നന്നായിട്ടുണ്ട്. എല്ലാവർക്കും അഭിനന്ദനങ്ങളും, ആശംസകളും.
  രഘുനാഥൻ.

  0

Leave a Reply

Your email address will not be published. Required fields are marked *