PERSONALITIES || SHINING STARS || BOOKS || BLOGS || E DALAM || YUVACHAITHANYAM || GUESTHOUSE RESERVATION

 

Samajam News and updates


 

പിഷാരോടി സമാജം വനിതാ വിഭാഗം രൂപീകരിച്ചിരുന്നു

പിഷാരസ്യാർമാർ സംഘടിച്ചിരിക്കുന്നു. തൃശൂർ ആസ്ഥാന മന്ദിരത്തിൽ ഇന്ന് ചേർന്ന രൂപീകരണ സമ്മേളനത്തിൽ വെച്ച് താഴെപ്പറയുന്ന അഡ്ഹോക് കമ്മിറ്റിയെ തിരഞ്ഞെടുത്തു.
കമ്മിറ്റി -ശ്രീമതിമാർ പ്രിയ രാധാ കൃഷ്ണൻ (എറണാകുളം), അംബിക സേതുമാധവൻ (തിരുവനന്തപുരം), രഞ്‌ജിനി ഗോപി (തൃശൂർ), മായ സുന്ദരേശൻ( ഇരിഞ്ഞാലക്കുട) സരസ്വതി പിഷാരസ്യാർ (തൃശൂർ), ഉഷാദേവി (കോങ്ങാട്), എൻ പി രാഗിണി (പട്ടാമ്പി) ഇന്ദിര ദാമോദരൻ (മഞ്ചേരി), സുന്ദന്ദ ആനന്ദ് (ആലത്തൂർ).


തുളസീദളം ഓണപ്പതിപ്പ്


Mumbai Annual Program

Hello Mumbai Unit Members.
Hope all you would have received the circular dated 22nd July 17 regarding our Annual Program scheduled for 19th November 17, at Dombivli.
Unlike intimated in our above circular, those who wish to participate in the program may give the details – like name of the program, details of participants and duration of the program through Google Forms, which is specially designed for the purpose. Pls find the link below through which we request members to submit the data.
Anyone with Internet on mobile or through computer/laptop can access the link and submit the participation details instantly.

http://bit.ly/2v6Kha5

Participation data received through Google drive will only be accepted and please do not email to any of the members and the last date for submission of the data is 31st August 17.
Thank you in advance.
P Vijayan 

Secretary ശ്രീ കോങ്ങാട് അച്ചുത പിഷാരോടി സ്മാരക “ക്ഷേത്രകലാ” പുരസ്കാരം

1. ശ്രീ അച്ചുത പിഷാരോടിയുടെ മക്കൾ അദ്ദേഹത്തിന്റെ സ്മരണാർത്ഥം, പിഷാരോടി സമാജത്തിന്റെ സഹകരണത്തോടെ നല്കുന്ന പുരസ്കാരം.
2. 10000/-(പതിനായിരം) രൂപയും പ്രശസ്തിപത്രവും ആയിരിക്കും പുരസ്കാര ജേതാവിനു നല്കുക.
3. ഓട്ടൻ തുള്ളൽ, കഥകളി, ചാക്യാർകൂത്ത്, പാഠകം, കൂടിയാട്ടം തുടങ്ങിയ ക്ഷേത്രകലകളിലും, തായമ്പക, പഞ്ചവാദ്യം, മേളം, കൊമ്പ് പറ്റ്, കുഴൽ പറ്റ് തുടങ്ങിയ അനുഷ്ഠാന കലകളിലും പ്രാവീണ്യം തെളിയിച്ചിട്ടുള്ള 50 വയസ്സിനു മുകളിലുള്ള കലാകാരന്മാരെയാണ്‌ പുരസ്കാരത്തിനായി തെരൻഞ്ഞെടുക്കുക.
4. ഇതിൽ പ്രഥമ പരിഗണന തുള്ളൽ രംഗത്ത് സജീവസാന്നിദ്ധ്യമുള്ള കലാകാരന്മാർക്കാണ്‌.എല്ലാ മേഖലകളിലും പിഷാരോടി കലാകാരന്മാർക്ക് മുൻഗണന നല്കുന്നതാണ്‌.
5. അച്ചുതപിഷാരോടിയുടെ മക്കളിൽ ഒരാളും അവർ നിർദ്ദേശിക്കുന്ന ഒരു കലാനിരൂപകനും പിഷാരോടി സമാജം നിർദ്ദേശിക്കുന്ന രണ്ടു പേരും സമാജം പ്രസിഡണ്ടും ചേർന്ന ജഡ്ജിംഗ് കമ്മിറ്റിയാണ്‌ അന്തിമമായി പുരസ്കാര ജേതാവിനെ തെരഞ്ഞെടുക്കുക.
6. പിഷാരോടി സമാജത്തിന്റെ ശാഖകൾക്കും വ്യക്തികൾക്കും സംഘടനകൾക്കു പുരസ്കാരത്തിനുള്ള നിർദ്ദേശങ്ങൾ നൽ കാവുന്നതാണ്‌.
7. അത്യാവശ്യഘട്ടങ്ങളിൽ, തുള്ളൽ അല്ലാത്തതും ക്ഷേത്രകലകളിലെ മേല്പ്പറഞ്ഞ വിഭാഗങ്ങളിലെ കലാകാരന്മാരെ തെരഞ്ഞെടുക്കുവാൻ ജഡ്ജിംഗ് കമ്മിറ്റിക്ക് അധികാരമുണ്ടായിരിക്കും.
8. പുരസ്കാരം ഏർപ്പെടുത്തിയ കുടുംബത്തിന്‌ സാധിക്കുന്ന കാലം വരെ പുരസ്കാരം നല്കുമെന്നും അറിയിക്കുന്നു.

കൃഷ്ണപുരത്ത് മുരളി
കെ. പി രവി
 


ശാഖാ ഭാരവാഹികളുടെ ശ്രദ്ധക്ക്

സംയുക്ത ഭരണസമിതി യോഗങ്ങളിൽ പല ശാഖകളുടെയും പ്രാതിനിധ്യം ഉണ്ടാവുന്നില്ല എന്നത് ഖേദകരമാണ്‌. വളരെയധികം കാര്യങ്ങൾ തീരുമാനിക്കാനും നടപ്പിലാക്കാനുമുള്ള സമയത്ത് ശാഖാംഗങ്ങൾ അഭിപ്രായങ്ങൾ ഏകോപിപ്പിച്ച് കേന്ദ്ര തലത്തിൽ ചർച്ച ചെയ്യേണ്ട ഉത്തരവാദിത്വം എല്ലാ ശാഖാ ഭാരവാഹികൾക്കുമുണ്ട്. സംഘടനാ പ്രവർത്തനങ്ങൾ സുഗമവും സുതാര്യവും ആക്കി മുന്നോട്ടു കൊണ്ടുപോകുവാൻ എല്ലാ ശാഖാ ഭാരവാഹികളുടെയും സഹായ സഹകരണങ്ങൾ വേണം. വളരെ കുറച്ച് ശാഖകൾ വളരെ ഭംഗിയായി പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുമ്പോൾ പല ശാഖകളും നിഷ്ക്രിയമാണോ എന്നൊരുസംശയം ഉണ്ടാവുന്നുണ്ട്. അത് സംഘടന നടപ്പിലാക്കി വരുന്ന സഹായപദ്ധതികൾ അർഹരായ അംഗങ്ങൾക്ക് ലഭിക്കാതെ പോകാനുള്ള സാഹചര്യം ഉണ്ടാക്കും. അതുകൊണ്ട് ശാഖാ ഭാരവാഹികളുടെ സജീവ സഹകരണം ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.
എല്ലാ ശാഖകളും തങ്ങളുടെ ശാഖയിലെ അംഗങ്ങളുടെ പൂർണ്ണ വിവരം അടക്കം അഫിലിയേഷൻ ഫീസായ 1000 രൂപയും അപേക്ഷയും എത്തിച്ചു തരണമെന്ന് അഭ്യർത്ഥിക്കുന്നു.
എന്തെങ്കിലും സംശയങ്ങളോ ആശങ്കകളോ ഉണ്ടെങ്കിൽ ജനറൽ സെക്രട്ടറിയെയോ അനുബന്ധ ഘടകങ്ങളുടെ സെക്രട്ടറിമാരെയോ വിളിച്ച് സംസാരിക്കാവുന്നതാണ്‌. കാലഘട്ടത്തിനനുസരിച്ച് നയമാറ്റങ്ങൾക്ക് എല്ലാ ശാഖാ ഭാരവാഹികളുടെയും സജീവ പങ്കാളിത്തം അത്യന്താപേക്ഷിതമാണ്‌.

ജനറൽ സെക്രട്ടറിGuest House SAMAJAM NEWS Matrimonial Pirannal Madhuram Obitury E Dalam

All rights reserved