പിഷാരോടി സമാജം കോങ്ങാട് ശാഖയുടെ ആഭിമുഖ്യത്തില്‍ കോങ്ങാട് സമാജം മന്ദിരഹാളില്‍ വെച്ച് സ്വജനങ്ങളുടെ മരണാനന്തര ക്രിയാദികള്‍(പിണ്ഡം/ശ്രാദ്ധം) മുതലായവ സമുദായാചാരപ്രകാരം നടത്തിക്കൊടുക്കുന്നു.


മരണാനന്തരം 13ം ദിവസം നടത്തുന്ന ക്രിയാദികള്‍ക്ക് വേണ്ടുന്ന എല്ലാ സൗകര്യങ്ങളും( പൂജാദികര്‍മ്മങ്ങള്‍ക്കുള്ള കാര്‍മ്മികര്‍, സാധനസാമഗ്രികള്‍, ഊണികള്‍, ക്രിയാസ്ഥാനം വാങ്ങാനുള്ളവര്‍, ഭക്ഷണം എന്നിവ) ഒരുക്കിക്കൊടുക്കുന്നതാണ്. ദൂരെയുള്ളവര്‍ക്ക് തലേദിവസം തന്നെ വന്ന് താമസിക്കുവാന്‍(20 മുതല്‍ 30 പേര്‍ക്ക്)ഉള്ള സൗകര്യവും ഉണ്ട്. പിണ്ഡസദ്യ(150 പേര്‍ക്ക് വരെ) ഒരുക്കിക്കൊടുക്കുന്നതുമാണ്.


പാലക്കാട് ചെര്‍പ്പുളശ്ശേരി റോഡില്‍ കോങ്ങാട് ടൗണില്‍ നിന്നും 1/2കിലോ മീറ്റര്‍ ദൂരെയായി കോങ്ങാട് തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിനടുത്തായാണ് ഈ മന്ദിരം സ്ഥിതി ചെയ്യുന്നത്.
 

വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട വിലാസം:
ശ്രീ. കെ. പി പ്രഭാകരന്‍
പ്രശാന്തം, നഗരിപ്പുറം പി ഒ.
പാലക്കാട് 678642
ഫോണ്‍. 0491 2873890